കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

സുസ്ഥിര വികസനം - സുരക്ഷിത കേരളം

സുസ്ഥിര വികസനം - സുരക്ഷിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളിൽ ഡോക്ടർ കെ വി തോമസ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുമരകത്ത് വച്ച് ഡോക്ടർ കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു.
വടക്കൻ മേഖലാ ജാഥ കാസർഗോഡ് വെച്ച് പരിഷത്ത് പ്രസിഡണ്ട് ടി ഗംഗാധരനും മധ്യമേഖലാ ജാഥ നെന്മാറയിൽ നിന്ന് KILA ഡയറക്ടർ ഡോക്ടർ ജോയ് ഇളമണും ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടികെ മീരാഭായി, എൻ ജഗജീവൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി.
നാളെ മുതൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പതിനാലാം തീയതി ജാഥകൾ സമാപിക്കും.

കൊടക്കാട് ശ്രീധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന കൊടക്കാട് ശ്രീധരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ശ്രീധരന്‍ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രചിന്ത വളര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകള്‍ ആകര്‍ഷകമായി സംവിധാനം ചെയ്യുന്നതില്‍ അധ്യാപകനായിരുന്ന ശ്രീധരന്‍ വഹിച്ച പങ്കും പ്രധാനമാണ്.

കൊടക്കാട് ശ്രീധരൻ മാസ്റ്റർക്ക് വിട

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ അമരക്കാരിലൊരാളായിരുന്ന കൊടക്കാട് ശ്രീധരൻ മാസ്റ്റർ കോഴിക്കോട് പയ്യോളിയിലെ വീട്ടിൽ ഇന്ന് പുലർച്ചെ നിര്യാതനായി. നാളെ(30 ന് ) ഉച്ചയ്ക്കാണ് സംസ്ക്കാരം.ഏതാനും വർഷങ്ങളായി രോഗബാധിതനായിരുന്നു. വിദ്യാഭ്യാസ വകുപ്പിൽ നിന്ന് AEO ആയാണ് റിട്ടയർ ചെയ്തത്. കൊടക്കാടിന്റെ ഭാര്യ പ്രേമലത .മക്കൾ മൂന്ന് പേരാണ് - ശ്രീലത, നിഭാഷ്, ശ്രീമേഷ്. മകൾ ശ്രീലതയും ഭർത്താവ് രാജീവും ഹൈദരാബാദിൽ. മകൻ നിഭാഷ് ആസ്ട്രേലിയയിൽ.

കേരളം-ചരിത്രം,വര്‍ത്തമാനം, ദര്‍ശനം

ഡോ.എം.എ. ഉമ്മന്‍ കേരളത്തെപ്പറ്റി പലപ്പോഴായി എഴുതിയ സാമ്പത്തികശാസ്ത്രസംബന്ധിയായ ആറ് പ്രബന്ധങ്ങളാണ് ഈ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. കേരളത്തെപ്പോലെ ഇത്രയേറെ പഠനങ്ങള്‍ക്കും, ഗവേഷണങ്ങള്‍ക്കും വിധേയമായ ഒരു ഭൂപ്രദേശം-സമൂഹം- ഭൂമുഖത്ത് ഉണ്ടെന്ന് തോന്നുന്നില്ല. പക്ഷേ അവയില്‍ കേരളത്തിന്റെ സാമ്പത്തിക ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പഠനങ്ങള്‍ നന്നേ വിരളമാണ്. ഈ കുറവ് പരിഹരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ലേഖനസമാഹാരം പ്രസിദ്ധീകരിക്കുന്നത്.

മുഖ്യമന്ത്രിയുടെ ദുരരിതാശ്വാസനിധിയിലേക്കുള്ള സംഭാവന

AIPSN അംഗ സംഘടനകൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയ 10 ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കൈമാറി.
അതോടൊപ്പം നവകേരള സൃഷ്ടിയെക്കുറിച്ചുള്ള നമ്മുടെ നിർദ്ദേശങ്ങളിലെ
ഏററവും പ്രധാനപ്പെട്ട ചില ഇനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയുമായി സംസാരിച്ചു.

മുഖ്യമന്ത്രിയുടെ ദുരരിതാശ്വാസനിധിയിലേക്കുള്ള സംഭാവന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശാസ്ത്രസാഹിത്യ പരിഷത് കൊല്ലം ജില്ലയിലെ പ്രവർത്തകർ സമാഹരിച്ച നാല് ലക്ഷം രൂപയുടെ ചെക്ക് ജില്ലാ പ്രസിഡന്റ് എൽ ശൈലജ മുഖ്യമന്ത്രിക്ക് കൈമാറുന്നു. സെക്രട്ടറി വേണു, ട്രെഷറർ ശ്രീകുമാർ, മുൻ സംസ്ഥാന സെക്രെട്ടറിമാരായ കെ.വി. വിജയൻ, ജി. രാജശേഖരൻ സജി സി നായർ എന്നിവർ സമീപം

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344