ആദ്യത്തെ ശാസ്ത്രക്ലാസ്സ്

സംഘടനയുടെ 10-ാം വാർഷികത്തിന് മുന്നോടിയായി ഒരു ശാസ്ത്രപ്രചാരണ വാരം (1973 ജനുവരി 1 മുതൽ 7 വരെ) സംഘടിപ്പിക്കുവാനും ഈ വാരത്തിൽ ആയിരം ശാസ്ത്രപ്രചാരണ യോഗങ്ങൾ നടത്തുവാനും തീരുമാനിച്ചതാണ് ശാസ്ത്രക്ലാസ്സിലേക്ക് നയച്ചത്. അതിനു വേണ്ട ഒരു സിലബസ് തയ്യാറാക്കി. പ്രപഞ്ചത്തിന്റെ വികാസം, മനുഷ്യ സമൂഹത്തിന്റെ വികാസം, ശാസ്ത്രത്തിന്റെ വികാസം എന്നിങ്ങനെ മൂന്നു പാഠങ്ങൾ ആയിരുന്നു സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്. പരിപാടി വമ്പിച്ച വിജയമായിരുന്നു. തിരുവനന്തപുരം 165, കൊല്ലം 148, ആലപ്പുഴ 78, കോട്ടയം 72, എറണാകുളം 108, തൃശ്ശൂർ 200, പാലക്കാട് 42, മലപ്പുറം 69, കോഴിക്കോട് 171, കണ്ണൂർ 155 എന്നിങ്ങനെ ആകെ 1208 യോഗങ്ങൾ നടത്തി.

പ്രകൃതി, സമൂഹം, ശാസ്ത്രം
1976 ജനുവരി ശാസ്ത്രമാസമായി ആചരിക്കാനും അതിന്റെ ഭാഗമായി 
'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി 3000 
ക്ലാസുകൾ സംഘടിപ്പിക്കണമെന്നും തീരുമാനം എടുത്തത് പീച്ചി 
ക്യാമ്പിലാണ്. ഈ തീരുമാനം പീച്ചി ക്യാമ്പിനെ ഏറെ ശ്രദ്ധേയമാക്കുന്നു. 
1973 ജനുവരി ഒന്നു മുതൽ ഏഴുവരെ നടത്തിയ ശാസ്ത്രവാര ക്ലാസ്സിന്റെ 
അനുഭവമാണ് 1976 ജനുവരിയിൽ 3000 ക്ലാസ്സുകൾ നടത്തി ശാസ്ത്രമാസമായി 
ആചരിക്കാൻ പരിഷത്തിന് ആത്മവിശ്വാസം നൽകിയത്. ഈ ക്ലാസുകൾ 
പരിഷത്തിന്റെ പ്രത്യയശാസ്ത്രപരമായ വളർച്ചയിൽ ഒരു നാഴികക്കല്ലായിരുന്നു 
എന്നു തന്നെ പറയാം. ശാസ്ത്രത്തിന്റെ വളർച്ചയേയും ചരിത്രത്തിന്റെ 
ദർശനത്തേയും കുറിച്ചുള്ള കാഴ്ചപ്പാടിനു കുറെക്കൂടി വ്യക്തത വരുത്താൻ ഈ 
ക്ലാസുകൾ സഹായകമായി. ശാസ്ത്രത്തിന്റെ പ്രചരണത്തിന് ബഹുജനങ്ങളെ 
പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്ലാസ്സെന്ന പുത്തൻശൈലി വളരെയേറെ ഫലപ്രദ
മാണെന്നു അനുഭവം നമ്മെ പഠിപ്പിച്ചു. ഒരു ശാസ്ത്ര സംഘടന എന്ന നില
യിൽ നിന്ന് ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമെന്ന നിലയിലേക്കുള്ള പരിഷ
ത്തിന്റെ വളർച്ചക്ക് ഈ ക്ലാസ്സുകൾ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്. പരിഷ
ത്തിനു കൂടുതൽ സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിന് ഈ ക്ലാസുകൾ ഒരു 
ഉപാധിയായിട്ടുമുണ്ട്. പരിഷത്ത് ഇന്നത്തെ പരിഷത്തായതും, സജീവ 
പ്രവർത്തകരിൽ നല്ലൊരു ശതമാനം പരിഷത്തിൽ വന്നതും ഈ ക്ലാസു
കളിലൂടെയാണ്.
1976-ലെ വാർഷിക സ്മരണികയിൽ ഈ ക്ലാസുകളെക്കുറിച്ച് ഇങ്ങനെയാണ് 
പറഞ്ഞിരിക്കുന്നത്: പരിഷത്തിന്റെ ഇക്കൊല്ലത്തെ ഏറ്റവും തീവ്രമായ ബഹുജന 
സമ്പർക്ക പരിപാടി ജനുവരിയിലെ ശാസ്ത്രമാസമായിരുന്നു. ഇത്രയും വലിയൊരു 
പ്രൊജക്റ്റ് ഇതിനുമുമ്പ് ഏറ്റെടുത്തിട്ടില്ല എന്നുതന്നെ പറയാം. രണ്ടുനിലയിൽ 
ഇതൊരു 'ടെസ്റ്റായി' കലാശിച്ചു. ജനങ്ങൾക്ക് ഇത്തരം ക്ലാസുകൾ ആവശ്യമുണ്ടോ 
എന്നു പരിശോധിക്കൽ. രണ്ടാമതായി പരിഷത്ത് സംഘടനയുടെ കെട്ടുറപ്പും 
ശൈലിയും വിലയിരുത്തൽ. രണ്ടു പരീക്ഷയിലും നാം വിജയിച്ചിട്ടുണ്ട്. 
ജനങ്ങൾക്ക് ഈ ക്ലാസുകൾ ആവശ്യമുണ്ട്; ആവശ്യമുള്ളതു കൊടുക്കാൻ 
പരിഷത്തിനു കഴിഞ്ഞിട്ടുമുണ്ട്. ശാസ്ത്രക്ലാസുകളുടെ ആവശ്യം മനസ്സിലാക്കാൻ 
കഴിഞ്ഞ സംഘടനകളും ഗ്രന്ഥശാലാ പ്രസ്ഥാനവും വിദ്യാഭ്യാസ വകുപ്പും 
പത്രങ്ങളും ഇക്കാര്യത്തിൽ പരിഷത്ത് പ്രവർത്തകരെ നന്നായി സഹായിച്ചു. 
ഇതുകൊണ്ടൊക്കെ ഫലമുണ്ടായി. അവസാനം കണക്കു നോക്കിയപ്പോൾ 3000 
ക്ലാസുകൾ അല്ല, 12000 ക്ലാസുകൾ ആണ് നടന്നിരിക്കുന്നത്.