പരിഷത്ത് ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയും പുതിയ അംഗങ്ങളെ സംഘടനയിലേക്ക്
കൊണ്ടു വരികയും ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത്
സംഘടനയുടെ അടിസ്ഥാന ഘടകമായ യൂനിറ്റുകളാണ്. ഇപ്പോൾ 141 മേഖലകളിലായി 1314 യൂനിറ്റുകളാണ് ഉള്ളത്. ഈ പ്രവര്‍ത്തന വര്‍ഷം 34 യൂനിറ്റുകള്‍ പുതുതായി നിലവില്‍ വന്നിട്ടുണ്ട്. കേരളത്തിലെ മുഴുവന്‍ കോര്‍പ്പറേഷനുകളിലും യൂനിറ്റുകളുണ്ട്. ആകെയുള്ള 941 ഗ്രാമ പഞ്ചായത്തുകളില്‍ 693  എണ്ണത്തിലും യൂണിറ്റുകളുണ്ട്. വ്യത്യസ്ത മേഖലകളിലെ വിദഗ്ദ്ധരെ സംഘടനയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന 24 സ്ഥാപന യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.