സംസ്ഥാന, ജില്ലാ തലത്തില്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ പ്രായോഗികമായി നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്വം മേഖലാ കമ്മിറ്റികള്‍ക്കാണ്. അതോടൊപ്പം യൂനിറ്റുകളെ പ്രവര്‍ത്തന നിരതമാക്കുകയും ഏകോപിപ്പിക്കുകയും ചെയ്യേണ്ടത് മേഖലാ കമ്മിറ്റികളുടെ പ്രധാന ചുമതലയാണ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയന്റ് സെക്രട്ടറി, ട്രഷറര്‍ എന്നീ ഭാരവാഹികളും 12 ല്‍ കവിയാത്ത അംഗങ്ങളും അടങ്ങിയതാണ് മേഖലാ നിര്‍വാഹക സമിതി. അതില്‍ നാലിലൊന്ന് വനിതകളാവണം. 2020-21 ൽ ആകെ മേഖലകളുടെ എണ്ണം 141 ആയി വര്‍ധിച്ചിട്ടുണ്ട്.