പരിഷത്ത് സംഘടനാപ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിവിധ വിഷയങ്ങളിൽ വിദഗ്ധരായവരെ ഉൾപ്പെടുത്തി വിഷയസമിതികളും ഉപസമിതികളും രൂപീകരിക്കുന്നുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, ജൻഡർ, പരിസരം എന്നിവ വിഷയസമിതികളും ബാലവേദി, വികസനം, യുവസമിതി, കല-സംസ്കാരം, വിവരസാങ്കേതികം, വിജ്ഞാനോത്സവം, ഗവേഷണം, സംഘടനാവിദ്യാഭ്യാസം, ശാസ്ത്രാവബോധം, സാമ്പത്തികം എന്നിവ ഉപസമിതികളുമാണ്. ഇതിനുപുറമെ ആവശ്യമായ സന്ദർഭങ്ങളിൽ പുതിയ ഉപസമിതികളും രൂപീകരിക്കാറുണ്ട്.

മുൻ കാലങ്ങളിൽ അനൌപചാരികവിദ്യാഭ്യാസം, ഊർജം,  സ്വാശ്രയസമിതി, വികേന്ദ്രീകരണം, ഗ്രാമശാസ്ത്രം തുടങ്ങിയ ഉപസമിതികളും പ്രവർത്തനത്തിലുണ്ടായിരുന്നു.