കേരള ശാസ്ത്രസാഹിത്യ പരിഷത്തിലെ മുൻ അംഗങ്ങളായ പ്രവാസി സുഹൃത്തുക്കള്‍ ചേർന്ന് രൂപീകരിച്ച് കഴിഞ്ഞ പതിനഞ്ച് വർഷമായി യുഎഇയിലെ വിവിധ എമിറേറ്റുകളിൽ പ്രവര്‍ത്തിച്ചു വരുന്ന നമ്മുടെ സഹോദര സംഘടനയാണ് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. ഷാർജയിൽ നടക്കാറുള്ള അന്തർദേശീയ പുസ്തകോത്സവത്തിൽ പരിഷത്ത് പങ്കെടുക്കാറുള്ളത് ഫ്രണ്ട്സ് ഓഫ് കെ എസ് എസ് പിയുടെ സഹായത്തോടെയാണ്. ബാലവേദി രംഗത്തും വനിതാ  രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മാസികാ ഡിജിറ്റലൈസേഷൻ, ഡിജിറ്റൽ സ്റ്റുഡിയോ എന്നിവക്കായി സാമ്പത്തികസഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.