കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന വിവിധ ഘടകരൂപങ്ങളിലൂടെയാണ് അതിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത്. കേന്ദ്ര നിർവ്വാഹക സമിതി മുതൽ യൂണിറ്റ് തലം വരെയുള്ള അതിൻ്റെ സംഘടനാവൃക്ഷവും വിവിധ സംഘടനകളുമായുള്ള ഔദ്യോഗികവും അനൗപചാരികവുമായ കൂട്ടു ചേരലുകളിലൂടെയുമാണ് പരിഷത്ത് അതിൻ്റെ സാമൂഹ്യധർമ്മം നിർവ്വഹിക്കുന്നത്. തികച്ചും വോളൻ്റിയർ സ്വഭാവത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് പരിഷത്ത്. എന്നിരുന്നാൽ കൂടിയും ഏറ്റെടുക്കുന്ന കാര്യങ്ങളിൽ പൂർണ്ണമായ ശാസ്ത്രാഭിമുഖ്യവും പ്രൊഫഷണൽ സമീപനവും ആർജ്ജവത്തോടെയുള്ള നിലപാടുകളും സ്വീകരിക്കാൻ പരിഷത്ത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പരിഷത്തിൻ്റെ സംഘടനാരൂപത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ഉപ മെനു വിഭാഗങ്ങളിൽ കാണാവുന്നതാണ്.