പരിഷത്ത് പ്രവർത്തകർക്ക് സംഘടനാവർത്തമാനങ്ങൾ അറിയുവാനുള്ള ഒരിടമാണ് പരിഷദ് വാർത്ത. സംഘടനയുടെ എല്ലാ ഘടകങ്ങളിലും നടക്കുന്ന വ്യത്യസ്തങ്ങളായ
പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ അംഗങ്ങളിലേക്കും എത്തിക്കുകയാണ്
പരിഷദ് വാര്‍ത്ത ലക്ഷ്യമിടുന്നത്. സംഘടനാഭാരവാഹികളുടെ നിർദ്ദേശങ്ങൾ, സംസ്ഥാന തലം, ജില്ലാ തലം, മേഖലാ തലം എന്നിവിടങ്ങളിൽ നിന്നുള്ള ദൈനംദിന പ്രവർത്തനങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ, പത്രക്കുറിപ്പുകൾ, ലേഖനങ്ങൾ, പുതിയ പ്രസിദ്ധീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അങ്ങിനെ ഒട്ടനവധി വിവരങ്ങൾ പരിഷദ് വാർത്തയിലൂടെ അറിയാനാവും. പരിഷദ്‌വാർത്ത മുൻ കാലങ്ങളിൽ രണ്ടാഴ്ച കൂടുമ്പോൾ അച്ചടിച്ച് തപാലിലൂടെ അയക്കാറുണ്ടായിരുന്നു. എന്നാൽ രണ്ടുവർഷമായി അച്ചടിക്കുന്നതിനുപകരം സോഫ്‌ട്കോപ്പി തയ്യാറാക്കി മെയിൽ ചെയ്യുകയാണ്. അതിനുപുറമെ www.parishadvartha.in എന്ന വെബ്സൈറ്റിലൂടെയും വാർത്തകൾ ലഭിക്കുന്നുണ്ട്.