കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന ശാസ്ത്ര മാസികയാണ്‌ ശാസ്ത്രകേരളം. മലയാളഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ഹൈസ്കൂൾ-ഹയർസെക്കന്ററി തലത്തിലെ ഏക ശാസ്ത്ര മാസികയാണിത്. പ്രധാനമായും ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളേയും പൊതുജനങ്ങളേയും ഉദ്ദേശിച്ചുള്ള ശാസ്ത്ര സംബന്ധിയായ വിഷയങ്ങൾ ആണ് ശാസ്ത്രകേരളത്തിലുണ്ടാവുക. കാലിഡോസ്കോപ്പ്, ബഹിരാകാശ വാർത്തകൾ, ഈ മാസത്തെ ആകാശം(നക്ഷത്ര നിരീക്ഷണം),  പരിസ്ഥിതിക്കുറിപ്പുകൾ, ലോകജാലകം, ക്ലോസപ്പ് എന്നീ പംക്തികൾ ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. കോഴിക്കോട് ചാലപ്പുറത്ത്പ്രവർത്തിക്കുന്ന പരിഷത്ത് ഭവനാണ് ശാസ്ത്രകേരളത്തിന്റെ ആസ്ഥാനം. 1969 ജൂൺ ഒന്നിനാണ് ശാസ്ത്രകേരളം പ്രസിദ്ധീകരണമാരംഭിച്ചത്. അതിനുശേഷം മുടങ്ങാതെ ഈ ശാസ്ത്രമാസിക കുട്ടികളിലേക്കെത്തുന്നുണ്ട്.

ശാസ്ത്രകേരളം സബ്സ്ക്രൈബ് ചെയ്യാൻ താഴെയുള്ള ചിത്രത്തിൽ തൊടുക

ശാസ്ത്രകേരളം പത്രാധിപസമിതി

  1. ടി. കെ. ദേവരാജൻ (എഡിറ്റർ)
  2. ഡോ. സംഗീത ചേനംപുല്ലി (അസോ. എഡിറ്റര്‍)
  3. വി. ചന്ദ്രബാബു (അസോ. എഡിറ്റര്‍)
  4. ഡോ. പി.വി പുരുഷോത്തമൻ
  5. എ. സുകേഷ്
  6. എം. പി. സനിൽകുമാർ
  7. പി. എം. സിദ്ധാർത്ഥൻ
  8. കെ. ആർ. അശോകൻ
  9. ഡോ. പി. മുഹമ്മദ് ഷാഫി
  10. ഡോ. കെ. കിഷോർ കുമാർ
  11. പ്രൊഫ. എൻ. കെ. ഗോവിന്ദൻ
  12. ഡോ. ഡാലി ഡേവിസ്
  13. ഡോ. സ്വരൺ പി. ആര്‍.
  14. രാജേഷ് കെ.പരമേശ്വരൻ
  15. ഡോ. മനോജ് കുമാർ

വിലാസം

ശാസ്ത്രകേരളം,ചാലപ്പുറം.പി.ഒ.,കോഴിക്കോട് 673002

ശാസ്ത്രകേരളം – ആർക്കൈവ് പഴയകാല ലക്കങ്ങൾ വായിക്കാം

അമ്പത് വർഷം പിന്നിട്ട ശാസ്ത്രകേരളത്തിന്റെ പഴയകാല ലക്കങ്ങൾ ഇപ്പോൾ ശാസ്ത്രകേരളം ആർക്കൈവിൽ വായിക്കാം. ഡൗൺലോഡ് ചെയ്യാം. 60% പഴയകാല ശാസ്ത്രകേരളം മാസികകളും ചുവടെയുള്ള ലിങ്കിൽ വർഷക്രമത്തിൽ ലഭ്യമാണ്. ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം. 

ശാസ്ത്രകേരളം ആർക്കൈവ് സന്ദർശിക്കാം
https://luca.co.in/sasthrakeralam-archive/

ശാസ്ത്രകേരളം ആർക്കൈവ് 
https://www.kssppublications.com/sasthra-keralam/

50 വർഷത്തെ യുറീക്ക – ആർക്കൈവ്
https://www.kssppublications.com/eureka/