ലൂക്കയുടെ മുൻകൈയിൽ നടത്തിയ ശ്രദ്ധേയമായ ഓൺലൈൻ കാമ്പയിൻ ആയിരുന്നു 2020 ആഗസ്റ്റ് 20 മുതല്‍ നവംബർ 14 വരെ നീണ്ടു നിന്ന സയൻസ് ഇൻ ആക്ഷൻ. നവമാധ്യമങ്ങളിലുള്ള സയന്‍സെഴുത്തിലൂടെയാണ് കാമ്പയിന്‍ തുടങ്ങിയത്. തുടര്‍ന്ന് ശാസ്ത്രലേഖനങ്ങള്‍, പുസ്തക പരിചയം, ശാസ്ത്ര പരീക്ഷണങ്ങള്‍, പ്രകൃതി നിരധീക്ഷണം, ശാസ്ത്രപ്രവര്‍ത്തകര്‍ക്കുള്ള ശില്പശാലകള്‍‍, വെബിനാറുകള്‍, പോഡ് കാസ്റ്റ്, ശാസ്ത്രസംവാദങ്ങൾ എന്നിങ്ങനെ വ്യത്യസ്തങ്ങളായ പരിപാടികള്‍ നടന്നു. ശാസ്ത്രപംക്തികളായ ആസ്ക് ലൂക്ക, പസ്സിലുകള്‍, ശാസ്ത്രക്വിസ് എന്നിവ ധാരാളം കുട്ടികളെ ആകര്‍ഷിച്ച പരിപാടിയായിരുന്നു.

ശാസ്ത്രമെഴുത്ത്

#ScienceInAction, #JoinScienceChainഎന്നിങ്ങനെ നാം നിർദേശിച്ച ഹാഷ് ടാഗുകൾ നല്കി നമ്മുടെ സുഹൃത്തുക്കൾ അവരവരുടെ ഫേസ് ബുക്ക് പേജുകളില് ലേഖനങ്ങൾ എഴുതുന്ന ഈ പരിപാടിയില്‍ പ്രമുഖരടക്കം സമൂഹത്തിലെ വ്യത്യസ്ത മേഖലകളിലുള്ളവര്‍ പങ്കാളികളായി. മുന്നൂറോളം എഴുത്തുകാരുടേതായി ഏതാണ്ട് 1400 ലേഖനങ്ങള്‍ ഫേസ് ബുക്കിൽ വരികയുണ്ടായി. ആദ്യഘട്ടത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ പൊതുവായായിരുന്നു എഴുതിയത്. തുടര്‍ന്ന്, എന്നെ സ്വാധീനിച്ച ശാസ്ത്രപുസ്തകം, ബഹിരാകാശയുഗം (ഒക്ടാബര്‍ 4), ആഗോളതാപനം (ഒക്ടാബർ 16 മുതല്‍), കേരളം പരിസ്ഥിതി- സമൂഹം-ശാസ്ത്രം (നവംബര്‍1) , ശാസ്ത്രബോധം ഭാരതത്തിന്റെ ശാസ്ത്രസംഭാവന, നെഹ്രുവിയന്‍ സംഭാവന (നവംബര്‍ 7 മുതല്‍) എന്നിങ്ങനെ നിര്‍ദേശിച്ച ചില വിഷയങ്ങളെ അധികരിച്ചും കുറിപ്പുകള്‍ വന്നു. പുസ്തക പരിചയം
വഴി നിരവധി ശാസ്ത്രപുസ്തകങ്ങള്‍ പരിചയപ്പെടുത്താൻ കഴിഞ്ഞു

സയൻസ് ഇൻ ആക്ഷൻ ക്യാമ്പെയിൻ കഴിഞ്ഞ ശേഷവും അതിനായി രൂപീകരിച്ച ഓൺലൈൻ സംഘം വളരെ സജീവമായി പ്രവർത്തിക്കുന്നുണ്ട്.