പരിഷത്തിന്റെ ഗവേഷണസ്ഥാപനമായ ഐ ആർ ടിസി യില്‍ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞുവരുന്ന ആശയങ്ങളെ സമൂഹത്തിൽ സാമാന്യജനങ്ങൾക്ക് പ്രയോജനപ്രദ മായ രീതിയില്‍ പ്രയോഗവത്കരിക്കുക എന്നസാമൂഹ്യ ഉത്തരവാദിത്തമാണ് പി പിസി നിർവഹിക്കുന്നത്. 1999ലാണ് പിപിസി രജിസ്റ്റർ ചെയ്തത്

സോപ്പ്, അലക്കുപൊടി തുടങ്ങിയ ടോയല്റ്ററി ഉല്പന്നങ്ങൾ, അവ സ്വന്തമായി വീട്ടിൽവച്ച് ഉണ്ടാക്കുന്നതിനുള്ള കിറ്റുകൾ, മാലിന്യസംസ്കരണ ഉപാധികളായ ബയോബിൻ, കിച്ചൺ ബിൻ, പൈപ്പ് കമ്പോസ്റ്റിനുള്ള പൈപ്പ്, ജൈവവാതക പ്ലാന്റ്, ചൂടാറാപ്പെട്ടി എന്നിവയാ ണ് പിപിസിയുടെ പ്രധാന ഉല്പന്നങ്ങൾ.

 

സമത വില്ലേജ്, ടോയിലറ്ററി യൂണിറ്റ്, ഗ്രാമകല, ആർ.ഇ.സി
ഇവയെല്ലാം പി.പി.സിയുടെ കധീഴിലുള്ള വ്യത്യസ്ത യൂണിറ്റുകളാണ്.
കൂടാതെ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുമായി ചേർന്ന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുവേണ്ടി മാലിന്യ പരിപാലന
പദ്ധതികളും നിർവ്വഹിച്ചുവരുന്നു.

സമത വില്ലേജ്

കാർഷിക രംഗത്തെ നമ്മുടെ ഇടപെടലിന്റെ ഭാഗമായാണ്
സമതാ വില്ലേജ് ആരംഭിച്ചത്. ഗുണനിലവാരമുള്ള നടീൽ വസ്തുക്കളും
അതിനാവശ്യമായ വളങ്ങൾ, ജൈവകീടനാശിനികൾ എന്നിവ
ലഭ്യമാക്കുക, ശാസ്ത്രീയ കൃഷിരീതികൾ പരിചയപ്പെടുത്തുക,
മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നല്കുക,
സാങ്കേതിക വൈദഗ്ദ്ധ്യം, തൊഴിൽ സേനയുടെ സേവനം,
ലഘുകാർഷിക ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ലഭ്യമാക്കൽ
ഇതൊക്കെയാണ് ലക്ഷ്യമാക്കുന്നത്. മഴമറ, തുള്ളിനന, സ്പ്രിങ്കിൾ
ഇറിഗേഷൻ തുടങ്ങിയ ജലസേചന മാതൃകകളും അലങ്കാരമത്സ്യം,
അക്വേറിയം, അക്വാപോണിക്സ് എന്നിവയുടെ മാതൃകകളും
സജ്ജമാക്കിയിട്ടുണ്ട്.

പ്രാദേശിക ഉല്പാദന സംവിധാനങ്ങൾക്ക് അവരവരുടെ
ഉൽപ്പന്നങ്ങൾ സമാഹരിച്ച് വിപണനം നടത്തുക എന്ന ലക്ഷ്യത്തോടെ
ഒരു പച്ചക്കറി വിപണനകേന്ദ്രവും ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
അതോടൊപ്പം പ്രാദേശികമായി ഉല്പ്പാദിപ്പിക്കുന്ന വിവിധയിനം
അരി സമതയുടെ ഭാഗമായുള്ള അരിക്കടയിൽ ലഭ്യമാണ്.

ഗ്രാമകലയിൽ ആരംഭിച്ച ഖാദി തുണിത്തരങ്ങളുടെ എംപോറിയവും
അതോടൊപ്പം തീരമൈത്രിയുടെ ഭാഗമായി എസ്.എ.എ.എഫുമായി
സഹകരിച്ച് കൈത്തറി- കോട്ടൺ തുണിത്തരങ്ങളുടെ വിപണനവും
കയർ കോർപ്പറേഷനുമായി സഹകരിച്ച് കയർ എംപോറിയവും
ഇവിടെ പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ എല്ലാ പരമ്പരാഗത
ഗോത്ര ഉൽപ്പന്നങ്ങളും (മുള, ഈറ്റ, വനവിഭവങ്ങൾ, തുടങ്ങിയവ)
ഗ്രാമകലയിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടന്നുവരുന്നു.

ആർ.ഇ.സി

പി.പി.സിക്ക് ആവശ്യമായ സോപ്പ് മോൾഡുകൾ, പഗ്‍മിൽ,
പോട്ടറിവീൽ, വിവിധ പ്രൊജക്ടുകൾക്ക് ആവശ്യമായി വരുന്ന
നിർമിതികൾ- റിപ്പയറിംഗ് എന്നിവയാണ് ആർ.ഇ.സിയില്
മുഖ്യമായും നടക്കുന്നത്. ഇതുകൂടാതെ കയർ ഫൈബർ വില്ലോ
യിങ്ങ് മെഷീൻ, പ്ലാസ്റ്റിക് ഷ്രഡർ (സ്കെയിൽ ടൈപ്പ് നൈഫ്),
വൈബ്ബ്രറ്ററി സീവ്, കൺവെയർ സിസ്റ്റം, ഡ്രൈലീഫ് ഷ്രഡർ,
പോട്ടറിവീൽ, പഗ്‍മിൽ, മഴമറ, പോളിഹൗസ് എന്നിവയുടെയെല്ലാം
നിർമ്മാണത്തിൽവൈദഗ്ദ്ധ്യം നേടാൻ ഈ കാലയളവിൽ നമുക്ക്
കഴിഞ്ഞിട്ടുണ്ട്.

ടോയിലറ്ററി

ഏറെക്കുറെ എല്ലാത്തരം ടോയിലറ്ററി ഉൽപ്പന്നങ്ങളും
ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്ന സംവിധാനമായി പി.പി.സി
വളർന്നിട്ടുണ്ട്. സോപ്പുകിറ്റുകൾ, ടോയിലറ്ററി, ചൂടാറാപ്പെട്ടി എന്നിവയുടെ പ്രചാരണത്തിന് പി.പി.സി ഏറെക്കുറെ പൂർണമായും ആശ്രയിക്കുന്നത് പരിഷദ് ഭവനുകളെയും
ജില്ലകളെയുമാണ്. ടോയിലറ്ററി ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനവും ആരംഭിച്ചിട്ടുണ്ട്.

ചൂടാറാപ്പെട്ടി

ഒരു ബദൽ ഊർജ്ജ സംരക്ഷണ ഉപാധി എന്ന നിലയിലാണ് ഐ.ആർ.ടി.സി ചൂടാറാപ്പെട്ടി വികസിപ്പിച്ചിട്ടുള്ളത്. ഒരു കിലോ അരി ചൂടാറാപ്പെട്ടി ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ 80 ഗ്രാം ജൈവഇന്ധനം ലാഭിക്കാനും അതുവഴി ഭൗമതാപനം കുറയ്ക്കുന്നതിനും കഴിയുന്നുണ്ട്. ഒരു സാമ്പത്തിക ഉപാധി എന്നതിലുപരിയായി ഊർജ്ജത്തിൻ്റെ ഈ രാഷ്ട്രീയമാണ് ചൂടാറപ്പെട്ടിയുടെ വിതരണത്തിലൂടെ പരിഷത്ത് പറയാൻ ശ്രമിക്കുന്നത്. ഇപ്പോൾ ഓൺലൈനായും ചൂടാറാപ്പെട്ടി വാങ്ങാൻ കഴിയും.

മാലിന്യ സംസ്ക്കരണ ഉപാധികൾ
കേരള സർക്കാർ നടപ്പിലാക്കി വരുന്ന ഉറവിടമാലിന്യ പരിപാലന പദ്ധതികളുടെ പ്രൊജക്ട് നിർവ്വഹണം ഐ.ആർ. ടി.സിയുടെ ഒരു പ്രധാന പ്രവർത്തന മേഖലയാണ്. 350 ഓളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി രണ്ടു ലക്ഷത്തിലധികം
വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ ഉപാധികൾ
സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട്.  പുറം മാർക്കറ്റിൽ ഇവയുടെ വിപണനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ബയോബിൻ ഓൺലൈനായും
ഇപ്പോൾ ലഭ്യമാക്കുന്നുണ്ട്.

സമ്പദ്ഘടനയെ സ്വാശ്രിതമാക്കുന്നതിനുളള പ്രവർത്തനങ്ങൾക്ക് സമൂഹത്തെ സജ്ജമാക്കാൻ ആവശ്യമായ രാസത്വരകമായി വർത്തിക്കുക എന്ന സാമൂഹിക ഉത്തരവാദിത്വമാണ് പി പി സിയിലൂടെ പരിഷത്ത് നിർവ്വഹിക്കുന്നത്.

തികച്ചും പ്രൊഫഷണലായും പരമാവധി ജെന്റർ
സെൻസിറ്റീവ് ആയും പ്രവർത്തിക്കാൻ ശ്രമിക്കുന്ന ഒരു ഘടകമാണ് പി.പി.സി. സമതാവില്ലേജും ടോയിലറ്ററി യൂണിറ്റും പൂർണ്ണമായുംസ്ത്രീ പങ്കാളിത്തത്തിലും നേതൃത്വത്തിലും ആണ് പ്രവർത്തിക്കുന്നത്.