ബദൽ വികസന മാതൃകകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ്  ഐ.ആർ.ടി.സി എന്ന പേരിലുള്ള ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിലേക്ക് നയിച്ചത്. ഇന്ന് പരിഷത്തിന്റെ മുഴുവൻ ഗവേഷണ പ്രവർത്തനങ്ങളുടെയും ആസ്ഥാനം ഐ.ആർ.ടി.സി. ആണ്. പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ നാലര ഏക്കർ സ്ഥലത്താണ് ഐ.ആർ.ടി.സി (ഗ്രാമീണ സാങ്കേതിക വിദ്യാകേന്ദ്രം) സ്ഥാപിച്ചിട്ടുള്ളത്. 1987 നവംബർ 22 ന് ഇതിന്റെ പ്രവർത്തനം ആരംഭിച്ചു. മദിരാശി സർവ്വകലാശാല വൈസ് ചാൻസ്‌ലർ പ്രൊഫ. കെ.സുന്ദരേശനാണ് ഉദ്ഘാടനം നടത്തിയത് പ്രൊഫ. കെ.വിശ്വനാഥനായിരുന്നു ആദ്യത്തെ ഡയരക്ടർ. 

https://www.irtc.org.in

https://en.wikipedia.org/wiki/Integrated_Rural_Technology_Centre