പ്രൈമറികുട്ടികൾക്കായി യുറീക്കയും (1970 ജൂൺ ഒന്നുമുതൽ) ഹൈസ്കൂൾ-ഹയർസെക്കന്ററി കുട്ടികൾക്കായി ശാസ്ത്രകേരളവും (1969 ജൂൺ ഒന്നുമുതൽ) പൊതുവായനക്കായി ശാസ്ത്രഗതിയുമാണ്  (1966 ഒക്‌ടോബർ മുതൽ) സംഘടന നടത്തുന്ന പ്രസിദ്ധീകരണങ്ങൾ. ഇതിനു പുറമെ അംഗങ്ങൾക്കായി പരിഷത്ത് വാർത്ത (www.parishadvartha.in) എന്ന പേരിൽ സംഘടനാവാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനായി മറ്റൊരു ആനുകാലികവും ശാസ്ത്രത്തിന് മുൻതൂക്കം നല്കുന്ന ലൂക്ക എന്ന ഓൺലൈൻ പ്രസിദ്ധീകരണവും (www.luca.co.in) നിലവിലുണ്ട്. നേരത്തെ ഗ്രാമതലപ്രവർത്തനങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമശാസ്ത്രം മാസിക ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.