ലക്ഷ്യങ്ങൾ

ശാസ്ത്രത്തെ സാമൂഹിക  മാറ്റത്തിനുള്ള ഏറ്റവും ശക്തമായ ഒരായുധമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തിക്കുന്നത്. അശാസ്തീയതകളെയും അന്ധവിശ്വാസങ്ങളെയും ഇല്ലാതാക്കാനും ശാസ്ത്രത്തിന്റെ നേട്ടങ്ങൾ സമൂഹത്തിലാകെ എത്തിക്കാനും ശാസ്ത്രത്തിന്റെ ജനവിരുദ്ധമായ പ്രയോഗങ്ങളെ ചെറുക്കാനും ശാസ്ത്രബോധമുള്ള സമൂഹത്തെ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളിലാണ് പരിഷത്ത് ഏർപ്പെടുന്നത്.  ശാസ്ത്രബോധത്താൽ നയിക്കപ്പെടുന്ന, സർഗാത്മകമായ ജനാധിപത്യം, മതനിരപേക്ഷത,  ലിംഗ സമത്വം,  സാമൂഹ്യനീതി തുടങ്ങിയവയിലധിഷ്ഠിതമായ, വിഭവങ്ങളുടെ സുസ്ഥിരവും ശാസ്ത്രീയവുമായ വിനിയോഗം ഉറപ്പുവരുത്തുന്ന ഒരു സാമൂുഹിക ക്രമം സൃഷ്ടിക്കുന്നതിന് ഉതകുന്ന തരത്തിൽ സമൂഹത്തിന്റെ പൊതുബോധത്തെ രൂപപ്പെടുത്തുന്നതിനും അതിനനുഗുണമായ ശീലങ്ങളും മനോഭാവങ്ങളും ജീവിതശൈലികളും സമൂഹത്തിൽ പ്രയോഗത്തിൽ വരുത്തുന്നതിനും ആവശ്യമായ സാംസ്കാരിക ഇടപെടലുകൾ വിവിധ ആവിഷ്കാരരൂപങ്ങളിലൂടെയും ഭാഷ, മാധ്യമം, ജീവിതരീതികളിലുള്ള ഇടപെടലുകൾ തുടങ്ങിയവയിലൂടെയും നടത്തുക എന്നതാണ് പരിഷത്തിന്റെ കലാ സാംസ്കാരിക ഉപസമിതിയുടെ ലക്ഷ്യം.  ഈ ലക്ഷ്യത്തോടെ 1980 മുതൽ പരിഷത്ത് നടത്തിവരുന്ന കലാജാഥകൾ കേരളീയ സമൂഹത്തിൽ വലിയ സ്വാധീനശക്തിയായി മാറിയിട്ടുണ്ട്. ഡിജിററൽ സാധ്യതകളുൾപ്പെടെയുള്ള മറ്റു സംവിധാനങ്ങൾ വഴിയുള്ള സാംസ്കാരിക പ്രവർത്തനങ്ങളും പരിപാടികളും പരിഷത്ത് കലാ സാംസ്കാരം ഉപസമിതി ആവിഷ്കരിക്കുന്നു. 

സമിതിയുടെ ചരിത്രം

1977 ൽ പരിഷത്ത് കൂവേരി ഗ്രാമത്തിൽ നിന്നാരംഭിച്ച് പൂവച്ചൽ സമാപിച്ച ഒരു  ശാസ്ത്ര സാംസ്കാരിക ജാഥ സംഘടിപ്പിക്കുകയുണ്ടായി. ഭരണവും പഠനവും മലയാളത്തിൽ ,വ്യവസായവൽക്കരിക്കുക അല്ലെങ്കിൽ മരിക്കുക. അധ്വാനം സമ്പത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി സംഘടിപ്പിച്ച ശാസ്ത്ര സാംസ്കാരിക ജാഥ 37 ദിവസം കേരളത്തിൻ്റെ ഗ്രാമങ്ങളിൽ പര്യടനം നടത്തുകയുണ്ടായി. ഈ ജാഥയ്ക്ക് സ്വീകരണം നൽകുന്നതിൻ്റെ ഭാഗമായി  ശാസ്ത്ര സംബന്ധിയായ ചെറിയ നാടകങ്ങളും. പാട്ടും, കോൽക്കളിയും വിൽപ്പാട്ടും ഒക്കെ പ്രാദേശികമായി അവതരിപ്പിക്കുകയുണ്ടായി. ശാസ്ത്ര കാര്യങ്ങൾ വളരെ ലളിതമായി ഇത്തരം കലാരൂപങ്ങളുടെ സഹായത്തോടെ അവതരിപ്പിച്ചപ്പോൾ ജനം വലിയ ആവേശത്തോടെ അത് ഏറ്റെടുക്കുകയാണുണ്ടായത്. അതിൽ നിന്നും പ്രചോദനം ഉൾകൊണ്ട് കൊണ്ട് ശാസ്ത്ര പ്രചാരണത്തിനായി നാടകത്തെയും ഗാനങ്ങളെയും മറ്റ് നാടൻ കലാരൂപങ്ങളെയും ഒക്കെ ഉപയോഗിക്കാൻ കഴിയുമെന്ന അനുഭവത്തിൻ്റെയടിസ്ഥാനത്തിലാണ്  1980 ൽ ശാസ്ത്ര കലാജാഥ എന്ന പരിഷത്തിൻ്റെ ഏറ്റവും ബൃഹത്തായ ബഹുജന വിദ്യാഭ്യാസ ബോധവത്കരണ പരിപാടിക്ക് രൂപം കൊടുത്തത്. അന്നു മുതൽ നാളിതുവരെ എല്ലാ വർഷവും വ്യത്യസ്തങ്ങളായ വിഷയങ്ങൾ തെരഞ്ഞെടുത്ത് തയ്യാറാക്കുന്ന ശാസ്ത്ര കലാജാഥ കേരളത്തിൽ പര്യടനം നടത്തി വരുന്നു. ശാസ്ത്ര പ്രസിദ്ധീകരണങ്ങളുടെ പ്രചാരണത്തിലൂടെയാണ് ജാഥാ സംഘാടനത്തിനുള്ള ചെലവ് കണ്ടെത്തുന്നത് എന്നതും വലിയ പ്രത്യേകതയാണ്. ശരാശരി ഓരോ വർഷവും 300-500 കേന്ദ്രങ്ങളിൽ ഈ കലാജാഥകൾ അവതരിപ്പിക്കാറുണ്ട്.. വിദ്യാഭ്യാസം, ആരോഗ്യം, വികസനം, ലിംഗനീതി, സാക്ഷരത, പരിസ്ഥിതി, അശാസ്ത്രീയകളും അന്ധവിശ്വാസങ്ങളും തുടങ്ങി നിരവധി വിഷയങ്ങളെ അടിസ്ഥാനമാക്കിിയുള്ള കലാജാഥകൾ പരിഷത്ത് വ്യത്യസ്ത വർഷങ്ങളിൽ നടത്തിയിട്ടുണ്ട്. അഖിലേന്ത്യാ ജനകീയ ശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി അഖിലേന്ത്യാ തലത്തിലും പരിഷത്ത് കലാജാഥകൾ അവതരിപ്പിച്ചിട്ടുണ്ട്.

 1980 ൽ ശാസ്ത്ര കലാജാഥയ്ക്കാവശ്യമായ കലാരൂപങ്ങൾ തയ്യാറാക്കുന്നതിനായി രൂപീകരിച്ച കർമ്മസമിതിയാണ് പിന്നീട് കല ഉപസമിതിയായി വികസിച്ചത്. ശാസ്ത്രബോധമുള്ള ഒരു സമുഹസൃഷ്ടിക്ക് കേവലം ആവിഷ്കാര രൂപങ്ങളിലൂടെയുള്ള ഇടപെടലുകൾക്കപ്പുറം ജീവിതശൈലികളും മനോഭാവങ്ങളുമുൾപ്പെടെ ജനജീവിതത്തിന്റെ എല്ലാ സാംസ്കാരിക ഇടങ്ങളിലും ഇടപെട്ടുള്ള പ്രവർത്തനം വേണമെന്ന കാഴ്ച്ചപ്പാടിന്റെ അടിസ്ഥാനത്തിൽ 2001 മുതൽ  കല ഉപ സമിതി  കല-സംസ്കാരം ഉപസമിതിയായി വിപുലീകരിച്ചു  പ്രവർത്തിച്ചു വരുന്നു.

സമിതിയുടെ പ്രധാന പ്രവർത്തനങ്ങൾ

 • ശാസ്ത്ര പ്രചാരണത്തിനായി വിവിധ ആവിഷ്ക്കാര രുപങ്ങളെ ഫലപ്രദമായി ഉപയോഗിച്ച് കൊണ്ട് ശാസ്ത്ര കലാജാഥകൾ തയ്യാറാക്കി അവതരിപ്പിക്കുന്നതിന് നേതൃത്വം നൽകുക. ഗാനങ്ങൾ, നാടൻ കലാരൂപങ്ങൾ, ലഘു വിഡിയോകൾ,ഷോർട്ട് ഫിലിമുകൾ, ചിത്രകല  തുടങ്ങി വിവിധ കലാരൂപങ്ങലൂടയും  വിവിധ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെയുള്ള മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയും ശാസ്ത്ര പ്രചാരണം നടത്തുക.  
 • സമൂഹത്തിൽ പരിഷത്ത് കാഴ്ച്ചപ്പാടുകൾക്കനുസൃതമായ ശീലങ്ങളും പൊതുമനോഭാവങ്ങളും രൂപപ്പെടുത്തുന്നതിന് പുതിയ കാലത്തിന്റെ മാധ്യമങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തേണ്ടതുണ്ട്. അതിന് പരിഷത്ത് പ്രവർത്തകരെ കൂടുതൽ സജ്ജരാക്കുന്നതിന് ആവശ്യമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
 • കലാ സംസ്കാരം രംഗത്ത് കൂടുതൽ വിശാലമായ പ്രവർത്തനങ്ങൾ എറ്റെടുത്ത് നടത്തണമെന്ന ഉദ്ദേശ്യത്തോടെ ഒരു സമീപനരേഖ തയ്യാറാക്കുകയുംനിരവധിചർച്ചകൾക്ക് ശേഷം അന്തിമ രൂപം ഉണ്ടാക്കുകയും ചെയ്തിരുന്നു.സംസ്കാരം എന്നതിനെ അതിന്റെ വിശാലമായ അർഥത്തിൽ കാണണമെന്നും സാംസ്കാരിക ഇടപെടലല്ല, സംസ്കാരത്തിലുള്ള ഇടപെടലാണ് നടത്തേണ്ടതെന്നുമായിരുന്നു ആ സമീപനത്തിന്റെ കാതൽ. പ്രസ്തുത സാംസ്കാരിക രേഖ വിപുലമായ ചർച്ചക്ക് വിധേയമാക്കുകയും  സമാന ലക്ഷ്യങ്ങളും സാംസ്കാരിക  പ്രസ്ഥാനങ്ങളുമായി ചേർന്ന് ആവശ്യമായ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുക..
 • ശാസ്ത്രബോധവും ശാസ്ത്രത്തിന്റെ രീതികളും ഉൾക്കൊള്ളുന്ന, സാമൂഹിക നീതി, ലിംഗതുല്യത, ജനാധിപത്യം, മതേതരത്വം തുടങ്ങിയ മൂല്യങ്ങൾ പുലരുന്ന ഒരു സമൂഹത്തിനാവശ്യമായ മനോഭാവങ്ങൾ സൃഷ്ടിക്കുന്നതിനും, ഇവയ്ക്കെതിരായി സമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവങ്ങളെ ഇല്ലാതാക്കുന്നതിനും വേണ്ട പ്രവർത്തനങ്ങൾ ജീവിതരീതിയിലും ആവിഷ്കാര രൂപങ്ങളിലും ഒക്കെ ഇടപെട്ട് സംഘടിപ്പിക്കുക.

കല സംസ്കാരം ഉപസമിതി

 • ചെയര്‍ പേഴ്സൺ‍: പി.എസ്. രാജശേഖരൻ
 • കണ്‍വീനര്‍: രാജശേഖരൻ. ജി

അംഗങ്ങള്‍

 • ലില്ലി സി
 • കെ.കെ. കൃഷ്ണകുമാർ
 • ഡോ. കാവുമ്പായി ബാലകൃഷ്ണൻ
 • കെ.ടി. രാധാകൃഷ്ണൻ
 • എം.എം. സചീന്ദ്രൻ
 • എൻ. വേണുഗോപാലൻ
 • എം.എസ് മോഹനൻ
 • റിസ്വാൻ സി
 • വി.വി. ശ്രീനിവാസൻ
 • എ.എം ബാലകൃഷ്ണൻ
 • സുധീർ കെ. എസ്
 • ബിജുമോഹൻ
 • കെ.വി.എസ് കർത്ത
 • ബി. എസ് ശ്രീകണ്ഠൻ
 • കോട്ടക്കൽ മുരളി
 • ടി.വി. വേണുഗോപാലൻ
 • കെ.വി. വിജയൻ
 • വി.കെ കുഞ്ഞികൃഷ്ണൻ
 • സുധാകരൻ ചൂലൂർ
 • സി.പി. സുരേഷ് ബാബു
 • ശ്രീജ ആറങ്ങോട്ട്കര
 • ഷൈലജ (നാടക്)
 • ജി സാജൻ
 • പി.എ തങ്കച്ചൻ
 • ഡോ. ആര്‍. ബി രാജലക്ഷ്മി
 • ഡോ. അനിൽ ചേലേമ്പ്ര
 • മനോജ് കെ പുതിയവിള
 • അനുരാഗ് എടച്ചേരി
 • സിന്ധു എസ്
 • ജോജി കൂട്ടുമ്മേൽ
 • പി. പ്രദീപ്
 • വിജയകുമാർ ബ്ലാത്തൂർ
 • രമ തിരുവനന്തപുരം
 • വിനീഷ് കളത്തറ
 • കാരയ്ക്കാമണ്ഡപം വിജയകുമാർ.

ജില്ലാതല കല – സംസ്കാരം ഉപസമിതികളുടെ കൺവീനർമാരുടെ വിവരങ്ങൾ

 1. കാസർകോട്,      പി.പി.രാജൻ
 2. കണ്ണൂർ               വി.വി ശ്രീനിവാസൻ
 3. വയനാട്               പി.സി.ജോൺ
 4. കോഴിക്കോട്         വി.കെ.ചന്ദ്രൻ
 5. മലപ്പുറം                 സി.പി.സുരേഷ് ബാബു.
 6. പാലക്കാട്              ഉണ്ണികൃഷ്ണൻ
 7. തൃശ്ശൂർ                  ഈ .ഡി.ഡേവിസ്
 8. എറണാകുളം        എം കെ.സുനിൽ
 9. ഇടുക്കി                 മുരളീധരൻ കട്ടപ്പന
 10. കോട്ടയം              സാബു. ടി.എസ്.
 11. ആലപ്പുഴ.             രാമകൃഷ്ണൻ നൂറനാട്
 12. പത്തനംതിട്ട            സി.ജി.മോഹനൻ
 13. കൊല്ലം:                   സി.ആർ.ലാൽ
 14. തിരുവനന്തപുരം      എ.ആർ.മുഹമ്മദ്.

ഈ വർഷം ആവിഷ്തരിച്ചിട്ടുള്ള പ്രധാന പരിപാടികൾ

നാല് പ്രധാന മേഖലകളിലായാണ് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുള്ളത്. ഓരോന്നിനും സംഘാടനച്ചുമതലയുള്ള  ഓരോകൺവീനർമാരെയും നിശ്ചയിച്ചിട്ടുണ്ട്.

 1. സബ്ഗ്രൂപ്പ്                                 കൺവീനർ
 2. ആവിഷ്കാരരൂപങ്ങൾ.           കെ.വി.വിജയൻ
 3. ഭാഷ.                             ഡോ. ആർ.ബി.രാജലക്ഷ്മി.
 4. മാധ്യമം                                   സിന്ധു തിരുവനന്തപുരം.
 5. ജീവിതശൈലിയിലുള്ള ഇടപെടലുകൾ.                                               വി.വി.ശ്രീനിവാസൻ

പ്രധാന പരിപാടികൾ

1. മാധ്യമ രംഗത്ത് പുതിയ ഡിജിറ്റൽ സാധ്യതകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് പരിഷത്ത് പരിപാടികൾക്ക് പരമാവധി ദൃശ്യത നല്കണം. അതിനാവശ്യമായ പ്രൊഫഷണൽ സമീപനങ്ങൾ കൊണ്ടുവരണം. ഇതിനായി മോജോ ടീമുകൾ (Mobile journalism) എല്ലാ ജില്ലകളിലും രൂപീകരിക്കണം. മോജോപരീശീലന കളരി,പോസ്റ്റർ രചനാ പരിശീലനം ,ട്രോൾ വർക്ക്ഷോപ്പ് കാർട്ടൂൺ രചനാ ശില്പശാല എന്നിവയും സംസ്ഥാന തലത്തിൽ  സംഘടിപ്പിക്കണം.

 2. പുതുതായി രൂപപ്പെടുത്തുന്നവയും പഴയതുമായ പാട്ടുകൾ അവതരിപ്പിക്കാൻ കഴിയുന്നവരെ ചേർത്ത് ഒരു പരിഷത്ത് ബാൻഡ്. നാടൻപാട്ടുൾപ്പെടെ വിവിധ ശൈലികളിൽ അവതരിപ്പിക്കുന്ന ഗാനങ്ങൾ ചേർത്തുള്ള ബാൻഡ് ഓരോ രൂപപ്പെടുത്തുക എന്നതാണ് ലക്ഷ്യം.

3. രണ്ട് – മൂന്നുപേർക്ക് ചേർന്ന് അവതരിപ്പിക്കുവാൻ കഴിയുന്ന തരത്തിലുള്ള ചെറിയ സ്കിറ്റുകൾ, നാടൻ കലാ രൂപങ്ങൾ എന്നിവ അവതരിപ്പിക്കുന്ന  ചെറിയ കലാസംഘത്തെ ജില്ലകളിൽ തയ്യാറാക്കണം.  ചെറിയ വേദികളിലും കുടുംബ ഗ്രൂപ്പുകളിലും ഉൾപ്പെടെ അവതരിപ്പിക്കാവുന്നതാണ്.

4. ജനകീയ ശാസ്ത്ര സാംസ്കാരികോത്സവം

സംസ്കാരത്തിൽ ഇടപെടൽ എന്നതു് യഥാർഥത്തിൽ നടക്കേണ്ടത് പ്രാദേശിക തലങ്ങളിലാണ്. അതിനായി ഓരോ മേഖലയിലും സാധ്യതയുള്ള രണ്ടോ മൂന്നോ പ്രദേശത്ത് കുറഞ്ഞത് 150- 300 വീടുകളെ ഉൾപ്പെടുത്തി ഒരു കൂട്ടായ്മ രൂപീകരിക്കുകയും അവരുടെയിടയിൽ   സ്വാശ്രയ ഉത്പന്നങ്ങളുടെ പ്രചാരണം, മാലിന്യ സംസ്കരണം, ജലസംരക്ഷണം, ജനാധിപത്യപരമായ കുടുംബ ജീവിതം ഇത്തരത്തിലുൾപ്പെട്ട ആശയ പ്രചാരണങ്ങളും പ്രവർത്തനങ്ങളും ആവിഷ്കരിക്കാം. അവരുടെ ഉത്പാദന സംരംഭങ്ങൾക്ക് സ്വാശ്രയ വിപണി ഒരുക്കൽ, കായിക പ്രവർത്തനങ്ങൾ തുടങ്ങി യവയും സംഘടിപ്പിക്കാം. അവിടങ്ങളിൽ ഫെബ്രുവരിയിൽ ഒരാഴ്ച്ച വരെ നീളുന്ന ജനകീയ ശാസ്ത്രസാംസ്കാരികോത്സവം.. ഇതിൽ പ്രാദേശികമായ വീട്ടുമുറ്റ കലാപരിപാടിയുടെ അവതരണം,  കുടുംബങ്ങളുടെയോ പ്രദേശത്തെ കുട്ടികളുടെ യോ ഓൺലൈൻ കലാപരിപാടികൾ, പരിഷത്ത് – പുസ്തക – ഉത്പന്ന പ്രചാരണം, ഡിജിറ്റൽ കലാ ജാഥാ അവതരണം എന്നിവയൊക്കെ.

5. ഭാഷയെ അടുത്തറിയാൻ സഹായിക്കുന്ന പ്രഭാഷണങ്ങൾ, സാഹിത്യകാരന്മാരുടെ പറച്ചിലുകൾ 

ഭാഷാ ചരിത്രം ഡോക്കുമെൻററികൾ പ്രദർശനം.

6. ശാസ്ത്ര കലോൽസവം.

ജില്ലകൾ നിശ്ചയിച്ച് നൽകുന്ന വിഷയത്തിൻ്റെയടിസ്ഥാനത്തിൽ കലാപരിപാടികൾ, നാടകങ്ങൾ പാട്ട്കൾ ,ചിത്രകല – എന്നിങ്ങനെ വിവിധങ്ങളായ വിഷയങ്ങളിൽ അവതരണങ്ങൾ .  മേഖലയിൽ ആദ്യഘട്ടം .അവിടെ നിന്നും തെരഞ്ഞെടുക്കുന്ന പരിപാടികൾ ചേർത്ത് ജില്ലയിൽ വിപുലമായ ശാസ്ത്ര കലോൽസവം. 

7. ഒരു ഡോക്കുമെൻററി ഫെസ്റ്റിവൽ സംസ്ഥാന തലത്തിൽ . നിശ്ചയിച്ച് നൽകുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ.

8. സംസ്ഥാന തലത്തിൽ ഒരു സയൻസ് ഫിലിം ഫെസ്റ്റിവൽ .സയൻസ് ഫിലിം നിർമ്മാണം അതിൻ്റെ വിവിധ വശങ്ങൾ എന്നിവയപ്പറ്റിയുള്ള അവതരണങ്ങൾ ഉൾപ്പടെ രൊഴ്ചത്തെ ഫെസ്റ്റ് .

9. ഒരു ഡിജിറ്റൽ പോസ്റ്റർ എക്സിബിഷൻ .വിഷയം നേരത്തേ നിശ്ചയിച്ച് നൽകി വിവിധ കലാകാരന്മാർ തയ്യാറാക്കുന്ന പോസ്റ്ററുകളുടെ എക്സിബിഷൻ. 

10. ശബ്ദനാടകങ്ങളുടെഅവതരണം. സംസ്ഥാനത്ത് നിന്ന് നിശ്ചയിച്ച് നൽകുന്ന വിഷയങ്ങളുടെ അടിസ്ഥാനത്തിൽ ജില്ലകളിൽ സ്ക്രിപ്റ്റുകൾ തയ്യാറാക്കുകയും ശബ്ദ നാടകങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും.