കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

നമ്മുടെ ഔഷധസസ്യങ്ങൾ - പുസ്തക പ്രകാശനം

പ്രൊഫ.എം കെ പ്രസാദും 'പ്രൊഫഎം.കഷ്ണപ്രസാദും ചേർന്നു എഴുതിയ നമ്മുടെഔഷധസസ്യങ്ങൾ എന്ന പുസ്തകം മഹാരാജാസ് കോളേജിൽ വച്ച് CMFRI ഡയറക്ടർ ഡോ എ.ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തു.

പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി

തൃശ്ശൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിഷത്ത് മാസിക സ്റ്റാൾ ഏജൻസി ആരംഭിച്ചു. ഇന്ന് (ജൂലൈ30) രാവിലെ 9.30ന് സ്റ്റാൾ ഏജന്റ് കെ.ജി .സലീഷിന് പരിഷത്ത് മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി ഡോ. കെ.എ.ഹസീന പരിഷത്ത് ആനുകാലികങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഡോ.എ. സരിൻ , ഒല്ലൂക്കര മേഖലാ പ്രസിഡണ്ട് ടി.വി.ഗോപീഹാസൻ , സെക്രട്ടറി സോമൻ കാര്യാട്ട്, എം.എൻ.ലീലാമ്മ, പ്രിയ കെ നായർ, ഡോ.വി.എം.ഇക്ബാൽ, എ.ദിവാകരൻ, വടക്കാഞ്ചേരി മേഖലാ പ്രസിഡണ്ട് സി.എം.അബ്ദുള്ള, വി.എ. ബിജു, എന്നിവർ സന്നിഹിതരായിരുന്നു

തൂത്തുക്കുടി വെടിവെപ്പില്‍ പ്രതിഷേധിക്കുക

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ചെമ്പ് സംസ്‌കരണം നടത്തുന്ന വേദാന്തഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സ്റ്റെര്‍ലറ്റ് കമ്പനി ഉയര്‍ത്തുന്ന പരിസ്ഥിതിപ്രശ്‌നത്തിനെതിരെ ജനങ്ങള്‍ കഴിഞ്ഞ 100 ദിവസമായി സമരം നടത്തിവരികയാണ്. സമരം നടത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കുനേരെ കഴിഞ്ഞദിവസം നടന്ന പോലീസ് വെടിവെപ്പും അതുമൂലമുണ്ടായ മരണവും തികച്ചും ദൗര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവുമാണ്.

നിപാ വൈറല്‍പനി - ജാഗ്രത വേണം; പരിഭ്രാന്തി വേണ്ട

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര ഭാഗങ്ങളില്‍ നിപാ വൈറല്‍പനി സ്ഥിരീകരിച്ചിരിക്കുന്നു. അതീവ ഗുരുതരമായ ഒരു രോഗമാണിത്. രോഗം ബാധിച്ചവരില്‍ മരണനിരക്ക് വളരെ കൂടുതലാണെങ്കിലും സമൂഹത്തില്‍ വളരെ വ്യാപകമായി പെട്ടെന്നു പടര്‍ന്നു പിടിക്കുന്ന ഒന്നല്ല ഈ രോഗം എന്നത് ആശ്വാസകരമാണ്. അതുകൊണ്ട് അമിത പരിഭ്രാന്തി ആവശ്യമില്ല. വവ്വാലുകളില്‍ നിന്ന് തുടങ്ങുന്ന രോഗം മനുഷ്യനില്‍ എത്തുന്നത് വൈറസ് ബാധയേറ്റ മറ്റൊരു മൃഗത്തില്‍ നിന്നോ വവ്വാലുകള്‍ ഭക്ഷിച്ച് ഉപേക്ഷിച്ച പഴവര്‍ഗ്ഗങ്ങള്‍ കഴിക്കുന്നതിലൂടെയോ ആണ്. ഒരു പ്രത്യേക മേഖലയില്‍ ആകസ്മികമായി പൊട്ടിപ്പുറപ്പെട്ടത്തിനുശേഷം രോഗിയുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം പടരുന്നത്.

ഭിന്ന ശേഷി വിദ്യാത്ഥികൾക്ക് പ്രിപ്പറേറ്ററി കോഴ്സ് പൊതുവിദ്യാലയങ്ങളിൽ നല്കണം

കല്പറ്റ: ഭിന്നശേഷി വിദ്യാത്ഥികളെ പൊതു വിദ്യാലയത്തിൽ തന്നെ പഠിപ്പിക്കുകയും വിദ്യാലയ പ്രവേശന സമയത്ത് ആവശ്യമനുസരിച്ച് ഓരോ വിഭാഗത്തിനും പ്രിപ്പറേറ്ററി കോഴ്സ് നല്കുകയും ചെയ്യണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ അൻപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഡി.എ.ഡബ്ളൂ.എഫ് വയനാടിന്റെ സഹകരണത്തോടെ നടത്തിയ സെമിനാർ നിർദ്ദേശിച്ചു.കല്പറ്റ മുന്നിസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് സെമിനാർ ഉദ്ഘാടനം ചെയ്തു.ഭിന്ന ശേഷി വിദ്യാർത്ഥികളും വിദ്യാഭ്യാസ സമീപനവും എന്ന വിഷയം വൈത്തിരി ബി.ആർ.സി. കോർഡിനേറ്റർ എ.കെ.ഷിബു അവതരിപ്പിച്ചു.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344