കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

പഴയകാല ഭാരവാഹികളുടെ ഒത്തുചേരല്‍

ആലപ്പുഴ ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ജില്ലാ പ്രസിഡന്റ് - സെക്രട്ടറിമാരുടെ

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം

ഫ്രണ്ട്സ് ഓഫ് കെ.എസ്.എസ്.പി, യു.എ.ഇ. ചാപ്റ്ററിന്റെ അഞ്ചാം വാര്‍ഷികം 2009മെയ് 28, 29 (വ്യാഴം, വെള്ളി) തിയ്യതികളിലായി ഷാര്‍ജയിലെ എമിരേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് നടക്കുകയാണ്.

കേരള ശാസ്ത്രസാഹിത്യ സാഹിത്യ പരിഷത്തിന്റെ മുന്‍ പ്രസിഡണ്ട്, മുന്‍ ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതും, പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ഇപ്പോള്‍ ഭാരത് ജ്ഞാന്‍ വിജ്ഞാന്‍ സമിതിയുടെ അദ്ധ്യക്ഷനുമായ ശ്രീ. കെ.കെ.കൃഷ്ണകുമാര്‍ ആണ് ഈ വര്‍ഷം മാതൃസംഘടനയെ പ്രതിനിധീകരിച്ച് വാര്‍ഷികത്തില്‍ പങ്കെടുക്കുന്നത്.

തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ്

വിജ്ഞാനോത്സവ വിജയികള്‍ക്കായി സംഘടിപ്പിക്കുന്ന തിരുവനന്തപുരം ജില്ലാ ബാലശാസ്ത്ര കോണ്‍ഗ്രസ് ഇന്നും നാളെയും തിരുവനന്തപുരം ശാസ്ത്ര സാങ്കേതിക മ്യൂസിയത്തില്‍ നടക്കും. ജീവശാസ്ത്രം, ജ്യോതിശ്ശാസ്ത്രം എന്നി വിഷയങ്ങളിലെ പഠന പ്രോജക്ടുകള്‍ കോണ്ഗ്രസിലുണ്ടാകും. 110 കുട്ടികള്‍ പങ്കെടുക്കും.

ശാസ്ത്രവര്‍ഷം - തെക്കന്‍ ജില്ലാ ജീവശാസ്ത്ര പരിശീലനം ആരംഭിച്ചു

ശാസ്ത്രവര്‍ഷം പ്രമാണിച്ച്, പരിഷത്ത് സംഘടിപ്പിക്കു ന്ന പതിനായിരം ശാസ്ത്ര ക്ലാസുകളുടെ ഭാഗമായി കൊല്ലം, തിരുവനന്തപുരം ആലപ്പുഴ, കോട്ടയം പത്തനംതിട്ട ജില്ലകള്‍ക്കായുള്ള പരിശീലനം തിരുവനന്തപുരം ബി.എസ്.എന്‍ എല്‍ ട്രെയിനിങ് സെന്‍ററില്‍ ‍‍ആരംഭിച്ചു. ഡോ.ബി ഇക്ബാല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ ആര്‍.വി.ജി മേനോന്‍, ഡോ.കെ പി അരവിന്ദന്‍, ഡോ.കെ.പി.രാജീവ്, ഡോ വിജയകുമാര്‍, ഡോ.ഗോകുല്‍ദാസ്, ഡോ. എം ശിവശങ്കരന്, ഡോ.ഇ.കുഞ്ഞിക്കൃഷ്ണ ന്‍ ‍എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു. ശ്രീശങ്കര്‍, ആമുഖപ്രഭാഷണം നടത്തി.

വിവിധ ജില്ലകളില്‍ നിന്നായി അറുപതോളം പേര്‍ ക്യാന്പില്‍ പങ്കെടുക്കുത്തു.

ശാസ്ത്രവര്‍ഷം പരിശീലന പരിപാടി

ശാസ്ത്ര വര്‍ഷാചരമത്തിന്റെ ഭാഗമായി പരിഷത്ത് സംഘടിപ്പിക്കുന്ന പതിനായിരം ശാസ്ത്രക്ലാസുകളുടെ സംസ്ഥാന റിസോഴ്സ് പേഴ്സണ്‍ പരിശീലനം സംസ്ഥാനത്തിന്റെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കും.ജ്യോതിശ്ശാസ്ത്രം, ജീവശസ്ത്രം എന്നീ വിഷയങ്ങളില്‍ മൂന്നു ദിവസം വീതമുള്ള പരിശീലനങ്ങളാണ് നടക്കുക. താത്പര്യമുള്ള അദ്ധ്യാപകര്ക്കും മറ്റുള്ളവര്ക്കും പങ്കെടുക്കാം. ഫോണ് 0495 2701919 (കോഴിക്കോട് ഭവന്‍).

പുസ്തകങ്ങളുടെ കാറ്റലോഗ്

പരിഷത്ത് പുസ്തകങ്ങളുടെ കാറ്റലോഗ് വായിക്കാന്‍ Gallery - books ല്‍. ക്ലിക്ക് ചെയ്യുക

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344