കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

ശാസ്ത്രവര്‍ഷം കലണ്ടര്‍ പുറത്തിറക്കി

2009 ശാസ്ത്രവര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നേതൃത്വത്തില്‍ ശാസ്ത്രവര്‍ഷം കലണ്ടര്‍ പുറത്തിറക്കി. സംസ്ഥാന സമ്മേളനവേദിയില്‍ ഡോ. താണു പദ്മനാഭന്‍ പ്രകാശനം ചെയ്തു.

പരിഷത്ത് സമ്മേളനം - ഒരു റിപ്പോര്‍ട്ട്

സമ്മേളന റിപ്പോര്‍ട്ട്, അംഗീകരിച്ച പ്രമേയങ്ങള്‍, ഉദ്ഘാടന പ്രസഗം, പ്രസിഡന്റിന്റെ ആമുഖപ്രസംഗം എന്നിവ ഇവിടെ വായിക്കാം.

കാര്‍ഷിക ചെറുകിട ഉല്പാദന മേഖലകള്‍ പുനരുദ്ധരിക്കുക-പ്രഭാത് പട്നായിക്

ആഗോള സാന്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഇല്പാദനരംഗത്തും കൂടുതല് മുതല്മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച ആഗോള സാന്പത്തിക പ്രതിസന്ധിയും കേരളവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുന്പ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന സബ്സിഢികള്‍ നിര്‍ത്തലാക്കി.

ഡാര്‍വിന്‍ ജന്മശതാബ്ദി ആഘോഷം ഉദ്ഘാടനം കോഴിക്കോട്ട്

ചാള്‍സ് ഡാര്‍വിന്റെ ഇരുനൂറാം ജന്മവാര്‍ഷികാഘോഷത്തിന്‍റെയും ഒറിജിന്‍ ഓഫ് സ്പീഷിസിന്‍റെ 150-ാം വാര്‍ഷികാഘോഷത്തിന്‍റെയും സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 ന് കോഴിക്കോട് റീജിയണല്‍ സയന്‍സ് സെന്‍ററില്‍ നടക്കും. ബാംഗ്ലൂര്‍ ‍ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ പ്രൊഫ. രാഘവേന്ദ്ര ഗഡാഗ്ഖര്‍ ഉദ്ഘാടന പ്രഭാഷണം നടത്തു. ഡാര്‍വിന്‍ ജന്‍മവാര്‍ഷിക ആഘോഷ സംഘാടകസമിതി ചെയര്‍മാന്‍ ‍പ്രൊഫ. എം.കെ. പ്രസാദ് അധ്യക്ഷത വഹിക്കും. റീജിയണല്‍ സയന്‍സ് സെന്‍റര്‍ ഡയറക്ടര്‍ വി.എസ്. രാമചന്ദ്രന്‍ സംസാരിക്കും.

ശാസ്ത്രരചനാ ക്യാന്പ് ഫെബ്രുവരി 7നും 8നും

കേരള ശാസ്ത്രസാഹിത്യപരിഷത്തും സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിക്കുന്ന ശാസ്ത്രരചനാക്യാന്പ് ഫെബ്രുവരി 7, 8 തീയതികളില്‍ കോവളം ആനിമേഷന്‍ സെന്‍ററില്‍ വച്ച് നടന്നു. ശാസ്ത്രരചനകള്‍ പ്രോത്സാഹിപ്പിക്കാനുതകുന്ന പരിപാടിയ്ക്ക് ശാസ്ത്രഗതി എഡിറ്റര്‍ ഡോ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ. പാപ്പൂട്ടി, റൂബിന്‍ ഡിക്രൂസ്, ജി. സാജന്‍, പി. സുരേഷ് മുതലായവര്‍ നേതൃത്വം നല്കി. 30 പേര്‍ പങ്കെടുത്തു.

സംസ്ഥാന വാര്‍ഷികം പാലക്കാട്ട്

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വാര്‍ഷികം ഫെബ്രുവരി 13,14,15 തീയതികളില്‍ പാലക്കാട് വച്ച് നടക്കുന്നു. വിക്ടോറിയ കോളജില്‍ വച്ച് നടക്കുന്ന പ്രതിനിധിസമ്മേളനം ഫെബ്രുവരി 13 ന് രാവിലെ 10 മണിക്ക് ഡോ. താണു പത്മനാഭന്‍ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ ജില്ലകളില്‍ നിന്നായി 400 ഓളം പ്രതിനിധികള്‍ സമ്മേളനത്തില് പങ്കെടുക്കും. സമ്മേളനത്തിന്‍റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം പ്രവര്‍ത്തിച്ചുവരികയാണ്. പുസ്തക പ്രചരണം, സംവാദം, സെമിനാറുകള്‍, തുടങ്ങിയ വിവിധങ്ങളായ അനുബന്ധപരിപാടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344