കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

News

പ്രാദേശിക ഭാഷയുടെ ഉപയോഗം സാമൂഹ്യശാസ്ത്രത്തെ കുറ്റമറ്റാതാക്കും - ഡോ. സതീഷ് ദേശ്പാണ്ഡെ

ഇംഗ്ലീഷ് വിധേയത്തത്തെ മറികടക്കുന്നത് സാമൂഹ്യശാസ്ത്രത്തിന്റെ വികാസത്തിന് അനിവാര്യമാണെന്ന് ഡോ.സതീഷ് ദേശ്പാണ്ഡെ അഭിപ്രായപ്പെട്ടു. ആലപ്പുഴയില്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് 52-ാം സംസ്ഥാന വാര്‍ഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാപ്രശ്‌നങ്ങള്‍ വിവിധ രീതിയിലാണ് വിവിധ ശാസ്ത്രശാഖകളേയും സാമൂഹ്യവിഭാഗങ്ങളുടെ ജീവിതത്തേയും ബാധിക്കുന്നത്. സാമൂഹ്യശാസ്ത്രത്തിലെ വരേണ്യ ഭാഷാപ്രയോഗം മറികടന്ന് ലളിതമായ ഭാഷാ പ്രയോഗം അതിന്റെ ശാസ്ത്രീയതക്കും വ്യാപനത്തിനും അനിവാര്യമാണെ് സതീഷ് ദേശ്പാണ്ഡെ കൂട്ടിച്ചേര്‍ത്തു.

വേമ്പനാട്ട് കായല്‍ അതീവ നാശോന്മുഖമായ പ്രദേശമെന്ന് കായല്‍ കമ്മീഷന്‍

കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട് അതീവ നാശോന്‍മുഖമായ അവസ്ഥയിലാണെും ഇത് സംരക്ഷിക്കുതിന് അടിയന്തിര ജനകീയ ഇടപെടല്‍ ആവശ്യമാണെും കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ കായല്‍ കമ്മീഷന്റെ കരട് റിപ്പോര്‍ട്ട് ചൂണ്ടിക്കുന്നു. സര്‍ക്കാര്‍ നിയമസംവിധാനങ്ങളെ തകര്‍ക്കുതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. വിഘടിതമായ സര്‍ക്കാര്‍ നയങ്ങളുടെ നേര്‍ക്കാഴ്ചയാണ് മറ്റുരംഗങ്ങളിലെപോലെ വേമ്പനാട് കായല്‍തടത്തിലും കാണുത്. വേമ്പനാട് കായലില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും എത്തിച്ചേരു ചെറുനീര്‍ത്തടങ്ങളുടെ സംഭരണ കേന്ദ്രമാണ്. അതുപോലെ തന്നെ എല്ലാ അഴുക്കുകളും കുമിഞ്ഞു കൂടുന്ന കുപ്പത്തൊട്ടിയും.

രാത്രികള്‍ ഞങ്ങളുടേത്‌കൂടിയാണ്‌

രാത്രികള്‍ ഞങ്ങളുടേത്‌കൂടിയാണ്‌
രാത്രിസ്വന്തമാക്കല്‍
മെയ്‌ 7 വൈകുന്നേരം 5 മണിമുതല്‍
നഗരചത്വരം ആലപ്പുഴ

മുഴുവന്‍ ആകാശവും മുഴുവന്‍ ഭൂമിയും നമ്മുടേതാണ്‌...
മുഴുവന്‍ രാവും മുഴുവന്‍ പകലും മുഴുവന്‍ മണ്ണും മുഴുവന്‍ ചരിത്രവും
അവളുടേത്‌കൂടിയാണ്‌..
എന്റെ അധികാരമാണ്‌ എന്റെ ശരീരം എന്ന്‌ പ്രഖ്യാപിക്കുന്ന, തുല്യതയും നീതിയും ആണ്‌ ഞ്‌ങ്ങള്‍ക്ക്‌ വേണ്ടത്‌ എന്ന്‌ പറയുന്ന സ്‌ത്രീശക്തി ഒരു വലിയ മറുപടിയാണ്‌..വീടും തെരുവും തൊഴിലിടവും അങ്ങനെ ജീവിക്കുന്ന ഇടങ്ങളെല്ലാം അവളുടെ കൂടിസ്വന്തമാകുന്ന കാലത്തിനു വേണ്ടിയുള്ള ആഹ്വാനമാണത്‌...

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344