കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

1131
629

News

അക്ഷരപ്പൂമഴ പ്രീപബ്ലിക്കേഷന്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന അക്ഷരപ്പൂമഴയുടെ പ്രീപബ്ലിക്കേഷന്‍ തീയ്യതി ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നു.

നാട്ടുപച്ച കലാജാഥ ഫെബ്രുവരി 25 വരെ

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കേരളത്തിലങ്ങോളമിങ്ങോളം അവതരിപ്പിക്കുന്ന കലാജാഥ 2015 നാട്ടുപച്ച ഫെബ്രുവരി 25 വരെ.

തൃശ്ശൂര്‍ കലാജാഥ ഫെബ്രുവരി 17ന് തിരുവില്ല്വാമലയില്‍ സമാപിക്കും.
എറണാകുളം കലാജാഥ ഫെബ്രുവരി 15ന് തൃപ്പൂണിത്തുറയില്‍ സമാപിക്കും.
കൊല്ലം കലാജാഥ ഫെബ്രുവരി 13 ന് ഓച്ചിറയില്‍നിന്ന് ആരംഭിച്ച് ഫെബ്രുവരി 24 ന് പന്തളത്ത് സമാപിക്കും.
പാലക്കാട് കലാജാഥ ഫെബ്രുവരി 16 ന് മണ്ണാര്‍ക്കാട്നിന്ന് ആരംഭിച്ച് ഫെബ്രുവരി 25 ന് പാലക്കാട് സമാപിക്കും.

വെട്ടൂര്‍ പി. രാജന് ആദരാഞ്ജലികള്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ നിര പ്രവര്‍ത്തകരിലൊരാളായിരുന്ന വെട്ടൂര്‍ പി. രാജന്‍ അന്തരിച്ചു. ശാസ്ത്രഗതി മാസിക മാനേജിംഗ് എഡിറ്റര്‍, പരിഷത്ത് കേന്ദ്രനിര്‍വ്വാഹക സമിതി അംഗം, പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയ വിവിധ പദവികള്‍ വഹിച്ചിട്ടുണ്ട്.

വികേന്ദ്രീകൃതാസൂത്രണ ചരിത്രത്തിലെ നാഴികകല്ലും ശാസ്ത്രസാഹിത്യ പരിഷത്ത് യൂണിറ്റുകളുടെ മുന്‍ഗാമിയുമായ ഗ്രാമശാസ്ത്രസമിതികളുടെ സംഘാടനത്തില്‍ സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന ഗ്രാമശാസ്ത്രം മാസികയുടെ സംഘാടകനായിരുന്നു.

തീരദേശപരിപാലനവും കേരളവും-സെമിനാര്‍

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പരിസരനിയമവേദിയുടെയും സൊസൈറ്റി ഓഫ് അക്വാറ്റിക് കെമിസ്റ്റ്സി(SAC)ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തീരദേശ പരിപാലനവും കേരളവും എന്ന വിഷയത്തിൽ ഒരു സെമിനാര്‍ നടത്തുന്നു. ജൂണ്‍ 5 വ്യാഴാഴ്ച്ച രാവിലെ 9 30 മുതല്‍ വൈകീട്ട് 5 വരെ കൊച്ചി സർവ്വകലാശാല മറൈന്‍ സയന്‍സ് ക്യാമ്പസ്സ് ഓഡിറ്റോറിയത്തിലാണ് സെമിനാർ .

പരിസരദിനത്തില്‍ പരിഷത്ത്‌ ഒരു ലക്ഷം വീടുകളിലേക്ക്‌

കേരള ശാസ്‌ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസരദിനമായ ജൂണ്‍ 5 ന്‌ `വേണം പശ്ചിമഘട്ടത്തെ ജീവനോടെതന്നെ' എന്ന സന്ദേശവുമായി ഒരു ലക്ഷം വീടുകള്‍ സന്ദര്‍ശിക്കും. ഗൃഹ സന്ദര്‍ശനത്തില്‍ പശ്ചിമഘട്ട സംരക്ഷത്തിന്റെ ആവശ്യകത വീട്ടുകാരുമായി പങ്കുവെയ്‌ക്കും. ഒപ്പം ഈ സന്ദേശം ഉള്‍ക്കൊള്ളുന്ന ഒരു കലണ്ടറും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം വിശദീകരിക്കുന്ന ലഘുലേഖയും പ്രചരിപ്പിക്കും.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344