പീച്ചി ക്യാമ്പിന്റെ തീരുമാനപ്രകാരം രൂപീകൃതമായ ഗ്രമാശാസ്ത്രസമിതികൾക്കായി ഒരു ബള്ളറ്റിൻ പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിച്ചിരുന്നു. അതനുസരിച്ച് തയ്യാറാക്കിയ ആദ്യ ബുള്ളറ്റിൻ 1977 ജനുവരി 26ന്  ശ്രീ. പാമ്പൻ മാധവൻ കണ്ണൂരിൽ പ്രകാശനം ചെയ്തു. ഇതിന്റെ ആദ്യലക്കത്തിൽ പത്രാധിപകർ കെ. വി. രഘുനാഥൻ, ഗ്രാമശാസ്ത്രസമിതികളുടെ കരുത്തുറ്റ സംഘാടകനും സംയോജകനും ആകാൻ ബുള്ളറ്റിനു കഴിയണം എന്നാണ് എഴുതിയിരുന്നത്. 1978 മുതൽ ഗ്രാമശാസ്ത്ര സമിതി ബുള്ളറ്റിന്റെ പേര് ഗ്രാമശാസ്ത്രം എന്നാക്കി മാറ്റി. 

ഇപ്പോൾ ഈ മാസിക പ്രസിദ്ധീകരിക്കുന്നില്ല.