വിവിധ സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് പരിഷത്ത് വിവിധ പ്രചരണപ്രവർത്തനങ്ങൾ സംഘടിപ്പിക്കാറുണ്ട്. ഇത് ഏതെങ്കിലും പ്രത്യേക വിഷയത്തിലുള്ള ഒരു പ്രതികരണമായോ, ദീർഘകാലയളവിലെ നയരൂപീകരണത്തിനു വേണ്ടിയുള്ള പ്രവർത്തനമായോ ഒക്കെയാണ് നടപ്പിലാക്കാറുള്ളത്. കലാജാഥകൾ, പുസ്തകപ്രചാരണ ക്യാമ്പെയിനുകൾ, ജനകീയ – സാംസ്കാരിക ഉത്സവങ്ങൾ, ഡിജിറ്റൽ സ്റ്റാറ്റസ് കാമ്പെയിനുകൾ, ലഘുലേഖാപ്രചരണം, ശാസ്ത്രക്ളാസ്സുകൾ എന്നിങ്ങനെ വിവിധരൂപങ്ങളിൽ ഇത്തരം പ്രചരണപരിപാടികൾ നടത്താറുണ്ട്.