ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഡിജിറ്റൽ പ്ലാറ്റ് ഫോം ആണ് ലൂക്ക
മലയാളത്തിലുള്ള ഈ സയൻസ് പോർട്ടൽ 2014 ലാണ് രൂപം കൊണ്ടത്.
വിവിധ വിഷയങ്ങളിലുള്ള 2000 ലേറെ ശാസ്ത്രലേഖനങ്ങൾ ഇപ്പോൾ ലൂക്കയിലുണ്ട്. ദൈനംദിന സാമൂഹിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള പല വിഷയങ്ങളിലും വളരെ ആധികാരികമായ ഉറവിടങ്ങൾ ആധാരമാക്കി ശാസ്ത്രവിശകലനങ്ങൾ നടത്തുന്നതിൽ ലൂക്ക മുന്നിൽ തന്നെയുണ്ട്.
കോവിഡ് മഹാമാരിയെക്കുറിച്ച് മാത്രം 500 ൽ പരം ലേഖനങ്ങൾ ഉണ്ട് ലൂക്കയിൽ. ലേഖനങ്ങൾ മാത്രമല്ല ക്വിസ് & പസിൽ, ലൂക്കയോട് ചോദിക്കാം എന്നീ പംക്തികളും ലൂക്കയുടേതായുണ്ട്. കുട്ടികൾക്കായി ഒരു കുട്ടിലൂക്കയുമുണ്ട്. 
 
ഇപ്പോൾ ചെറിയ വീഡിയോകൾ, പോഡ്‌കാസ്റ്റുകൾ എന്നിവയും ലൂക്കയിൽ ലഭ്യമാണ്.
 
ക്രിയേറ്റിവ് കോമൺസ് (Creative Commons Attribution Share Alike 4.0) ലൈസൻസിൽ പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ചുരുക്കം പോർട്ടലുകളിൽ ഒന്നാണ് ലൂക്ക.
 

2020 പകുതിയിൽ നടന്ന സയൻസ് ഇൻ ആക്ഷൻ എന്ന ക്യാമ്പയിനിലൂടെ നൂറിലേറെപുതിയ എഴുത്തുകാരെ ആകർഷിക്കാനും ധാരാളം ശാസ്ത്ര കുറിപ്പുകൾ ഫേസ്ബുക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിൽ നൽകാനും കഴിഞ്ഞതോടെ ലൂക്ക ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ദിനം പ്രതി ലക്ഷക്കണക്കിനു പേർ ശാസ്ത്രമറിയാൻ ലൂക്കയിൽ എത്തിച്ചേരുന്നുണ്ട്.

 
എന്താണ് LUCA എന്ന വാക്കിന്റെ അർത്ഥം ?

 

Last Universal Common Ancestor എന്നതിന്റെ ചുരുക്കപ്പേരാണ് ലൂക്ക
അവസാനത്തെ പൊതു പൂർവിക(ൻ) എന്ന് മലയാളത്തിൽ പറയാം
ഇന്ന് ഭൂമിയിൽ കാണുന്ന എല്ലാ ജീവി വിഭാഗങ്ങളുടെയും പൊതു പൂർവിക(നാ)യായി അഞ്ഞൂറ് കോടി വർഷം മുൻപ് ഒരു സൂക്ഷ്മ ജീവിയുണ്ടായി. അതിൽ നിന്ന് പരിണമിച്ചാണ് നാമെല്ലാം ഉണ്ടായത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു അറിവാണ്

 

ലൂക്ക പത്രാധിപ സമിതി

    1. റിസ്വാന്‍ സി. (എഡിറ്റര്‍)
    2. പ്രൊഫ. കെ. പാപ്പൂട്ടി
    3. ഡോ. കെ. പി. അരവിന്ദന്‍
    4. ഡോ. ബി. ഇക്‍ബാല്‍
    5. ഡോ. എൻ. ഷാജി
    6. ഡോ. മുഹമ്മദ് ഷാഫി
    7. ഡോ. വി. രാമന്‍കുട്ടി
    8. ഡോ. സംഗീത ചേനംപുല്ലി
    9. ഡോ.ഡാലി ഡേവിസ്
    10. അരുണ്‍ രവി
    11. രാജേഷ് പരമേശ്വരന്‍
    12. വിജയകുമാര്‍ ബ്ലാത്തൂര്‍
    13. സുനില്‍ദേവ്
    14. ഡോ. നതാഷ ജെറി
    15. ശ്രീനിധി (ഗവേഷക, ഐ.ഐ.ടി. ബോംബെ, മുംബൈ & മൊണാഷ് യൂണിവേഴ്സിറ്റി, ഓസ്‌ട്രേ ലിയ)
    16. ജീന എ. വി. (ഫിൻലന്റിലെ ഔലു സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി)
    17. അനു ബി. കരിങ്ങന്നൂർ (ഗവേഷക, നാഷണൽ യൂണിവേഴ്സിറ്റി, സിംഗപ്പൂർ)
    18. ജ്യേത്സന കെ. (IIST)
    19. രേഷ് മ ചന്ദ്രൻ (IIT മുംബൈ)
    20. ഡോ. സ്വരൺ പി. ആര്‍.
ലൂക്കയുടെ വിശേഷങ്ങൾ നിങ്ങളുടെ മെയിലിലേക്കെത്താൻ

Enter your email address:


Delivered by FeedBurner