കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

News

എ.പി. മുരളീധരന്‍ പ്രസിഡന്റ്, കെ.രാധന്‍ ജന. സെക്രട്ടറി

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.പി. മുരളീധരനെയും ജനറല്‍ സെക്രട്ടറിയായി കെ.രാധനേയും തെരഞ്ഞെടുത്തു.

കെമിക്കല്‍ എഞ്ചിനീയറായ എ.പി. മുരളീധരന്‍ ഫാക്ടില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു. മനശ്ശാസ്ത്രത്തില്‍ ബിരുദാന്തരബിരുദധാരിയാണ്. എറണാകുളം ജില്ലയിലെ കരുമാലൂരാണ് താമസം.

കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ രാധന്‍ ചാലപ്പുറം അച്ചുതന്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.

നമ്മൾ ജനങ്ങൾ - ശാസ്ത്ര കലാജാഥ 2019

നമ്മൾ ജനങ്ങൾ - ശാസ്ത്ര കലാജാഥ 2019 പര്യടനമാരംഭിച്ചു.
നവോത്ഥാനത്തിന്റെ ഓർമപ്പെടുത്തലും ദേശസ്നേഹത്തിന്റെയും ജനാധിപത്യത്തിന്റെയും സന്ദേശം വിളിച്ചോതിശാസ്ത്ര കലാജാഥ എണാകുളം ജില്ലയിൽ പര്യടനം തുടങ്ങി. നമ്മൾ ജനങ്ങൾ എന്ന നാടകമാണ് ജാഥയിൽ അവതരിപ്പിക്കുന്നത്. വനിതാ സാഹിതി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ.അജി സി പണിക്കൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോടു സ്വദേശിനിയായ ട്രാൻസ് ജൻഡർ കലാകാരി ശിഖ അറോറ ഖാൻ കലാജാഥയിൽ പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി 13ന് എറണാകുളം ജില്ലയിലെ പര്യടനം പൂർത്തിയാക്കി 14 ന് ഇടുക്കി ജില്ലയിൽ പ്രവേശിക്കും

അക്ഷരപ്പൂമഴ പ്രകാശനം

തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എൽ.പി. സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂമഴ രണ്ടാം സഞ്ജയികയുടെ പ്രകാശനം, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ടീന ജോസഫ് നിർവഹിച്ചു. സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവവേദിയിൽ ആയിരുന്നു പരിപാടി. തൃശൂരിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് പുസ്തകം സ്വീകരിച്ചത്.

ആലപ്പാട് കരിമണല്‍ ഖനനം

കേരളത്തില്‍ നടക്കുന്ന കരിമണല്‍ ഖനനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കുകയും ഖനനപ്രദേശത്തെ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും പരിഹാരങ്ങള്‍ കാണുകയും ഉത്തരവാദിത്ത ഖനനരീതി (Responsible Mining) സ്വീകരിക്കുകയും ചെയ്യണം.

സുസ്ഥിര വികസനം - സുരക്ഷിത കേരളം

സുസ്ഥിര വികസനം - സുരക്ഷിത കേരളം എന്ന ക്യാമ്പയിന്റെ ഭാഗമായ സംസ്ഥാന വാഹന ജാഥകളിൽ ഡോക്ടർ കെ വി തോമസ് നയിക്കുന്ന തെക്കൻ മേഖലാ ജാഥ കുമരകത്ത് വച്ച് ഡോക്ടർ കെ പി കണ്ണൻ ഉദ്ഘാടനം ചെയ്തു.
വടക്കൻ മേഖലാ ജാഥ കാസർഗോഡ് വെച്ച് പരിഷത്ത് പ്രസിഡണ്ട് ടി ഗംഗാധരനും മധ്യമേഖലാ ജാഥ നെന്മാറയിൽ നിന്ന് KILA ഡയറക്ടർ ഡോക്ടർ ജോയ് ഇളമണും ഉദ്ഘാടനം ചെയ്തു. പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ, ടികെ മീരാഭായി, എൻ ജഗജീവൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ മുഖ്യപ്രഭാഷണം നടത്തി.
നാളെ മുതൽ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പതിനാലാം തീയതി ജാഥകൾ സമാപിക്കും.

കൊടക്കാട് ശ്രീധരന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ ജനറല്‍ സെക്രട്ടറിയും പ്രസിഡണ്ടുമായിരുന്ന കൊടക്കാട് ശ്രീധരന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

നല്ല പ്രഭാഷകനും എഴുത്തുകാരനുമായിരുന്ന ശ്രീധരന്‍ ജനങ്ങള്‍ക്കിടയില്‍ ശാസ്ത്രചിന്ത വളര്‍ത്തുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. പരിഷത്തിന്‍റെ ശാസ്ത്രകലാജാഥകള്‍ ആകര്‍ഷകമായി സംവിധാനം ചെയ്യുന്നതില്‍ അധ്യാപകനായിരുന്ന ശ്രീധരന്‍ വഹിച്ച പങ്കും പ്രധാനമാണ്.

Pages

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344