സമിതിയുടെ ലക്ഷ്യം

ശാസ്ത്രബോധം സമൂഹത്തിന്റെ പൊതുബോധമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് പരിഷത്ത് ആവിഷ്കരിച്ചു നടപ്പിലാക്കുന്നത്. അതിനുള്ള പ്രധാനപ്പെട്ട വർത്തനങ്ങളിൽ ഒന്നാണ് പുസ്തകപ്രസാധനം. കഴിഞ്ഞ ഏതാനും വർഷങ്ങളായി രണ്ടുകോടിയിൽപരം രൂപയുടെ പുസ്തകം പ്രചരിപ്പിക്കാനാവുന്നുണ്ട്. പുസ്തകപ്രചാരണത്തിൽനിന്ന് ലഭിക്കുന്ന വിഹിതമാണ് പരിഷത്തിന്റെ എല്ലാ ഘടകങ്ങളും സംഘടനാ പ്രവർത്തന ങ്ങൾക്കായി ഉപയോഗിക്കുന്നത്. പുസ്തകപ്രചാരണം കേവലം സാമ്പത്തിക സമാഹരണത്തിനുള്ള ഉപാധിയല്ല, ആശയപ്രചാരണത്തിനുള്ള മാർഗമാണ്. പ്രവർത്ത നത്തിലൂടെ സാമ്പത്തികസമാഹരണം നടത്തുന്നു, അതേ സാമ്പത്തികമുപയോഗിച്ച് പുതിയ പ്രവർത്തനങ്ങൾ ആവിഷ്കരിക്കുന്നു. 

സമിതിയുടെ ചരിത്രം 

1976ലാണ് STEPS ന്റെ ആഭിമുഖ്യത്തിൽ പരിഷത്ത് പുസ്തകപ്രസാധനം ആരംഭിച്ചത്. ഫ്യൂച്ചറോളജി എന്ന പുസ്തകം 1976 മാർച്ചിൽ പ്രസിദ്ധീകരിച്ചുകൊണ്ടാണ് പ്രസിദ്ധീകരണ രംഗത്തേക്ക് പരിഷത്ത് പ്രവേശിച്ചത്. ശാസ്ത്രകേരളം പ്രവർത്തകരായിരുന്നു അതിനു മുൻകൈ എടുത്തത്. 1976-ൽത്തന്നെ കേരളത്തിന്റെ സമ്പത്ത് എന്ന വിഷയത്തെ അടിസ്ഥാനമാക്കി വ്യാപകമായ ബഹുജന ക്ലാസുകൾ സംഘടിപ്പിക്കപ്പെട്ടു. രണ്ടാമത്തെ ബഹുജന വിദ്യാഭ്യാസ സംരംഭവും വലിയ വിജയമായിരുന്നു. ഈ ക്ലാസുകൾക്കുവേണ്ടി കേരളത്തിന്റെ വിഭവശേഷിയെക്കുറിച്ചു കിട്ടാവുന്നിടത്തോളം വിവരങ്ങൾ സമാഹരിച്ചുകൊണ്ട് ശാസ്ത്രീയമായ പ്ലാനിങ് എങ്ങനെ നടത്താം എന്നതിലേക്ക് വിരൽ ചൂണ്ടുന്ന ‘കേരളത്തിന്റെ സമ്പത്ത്’ എന്ന പുസ്തകം തയ്യാറാക്കിയത് വലിയൊരു നേട്ടമായിരുന്നു. പ്ലാനിങ്‌ബോർഡിലും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലും ഉള്ള പരിഷത്ത് പ്രവർത്തകർ ഇക്കാര്യത്തിൽ ഏറെ സഹകരിച്ചിട്ടുണ്ട്. 

കുട്ടികൾക്കായുള്ള 11 പുസ്തകങ്ങളായിരുന്നു ആദ്യ സംരംഭം. ഇതുവരെയായി 1100ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പരിഷത്ത് പ്രസിദ്ധീകരിച്ച എന്തുകൊണ്ട്? എന്തുകൊണ്ട്? വായിച്ചാലും വായിച്ചാലും തീരാത്ത പുസ്തകം എന്നീ പുസ്തകങ്ങൾ ലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയവയാണ്. ശാസ്ത്രകൌതുകം, ശാസ്ത്രനിഘണ്ടു, എങ്ങനെ എങ്ങനെ തുടങ്ങിയ റഫറൻസ് പുസ്തകങ്ങളും പതിനായിരക്കണക്കിന് കോപ്പികൾ പ്രചരിച്ചവ തന്നെ.

പരിഷത്ത് പ്രസിദ്ധീകരിച്ച നിരവധി പുസ്തകങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കമ്മിറ്റി അവാർഡ്, സംസ്ഥാന ബാലസാഹിത്യ പുരസ്കാരങ്ങൾ എന്നിവയും മറ്റുനിരവധി പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി.

പ്രസിദ്ധീകരണസമിതി

 • പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ (ചെയർമാൻ)
 • ജി സാജൻ (കൺവീനർ)

അംഗങ്ങൾ

 • ഡോ. കാവുമ്പായി ബാലകൃഷ്ണൻ
 • പി. മുരളീധരൻ
 • പ്രൊഫ. കെ. പാപ്പൂട്ടി
 • ഡോ. കെ. പ്രദീപ്കുമാർ
 • പ്രൊഫ. പി. കെ രവീന്ദ്രൻ
 • കെ.കെ കൃഷ്ണകുമാർ
 • പി. എസ്. രാജശേഖരൻ
 • കെ. ടി. രാധാകൃഷ്ണൻ
 • സി. എം. മുരളീധരന്‍
 • ജനു കെ ബി
 • സുനിൽ സി. എൻ
 • ഡോ. ഐശ്വര്യ ബാബു
 • ഡോ. ഡാലി ഡേവിസ്
 • ഡോ. സംഗീത ചേനംപുല്ലി
 • രാജേഷ് പരമേശ്വരൻ
 • അരുൺ രവി
 • റിസ്വാന്‍ സി
 • സത്യനാരായണൻ ടി
 • ഒ.എം ശങ്കരൻ (പ്രസിഡണ്ട്)
 • പി. ഗോപകുമാർ (ജനറൽ സെക്രട്ടറി)
 • എം സുജിത്ത് (ട്രഷറർ)
 • അശോകൻ ഇളവനി (മാനേജിംഗ് എഡിറ്റർ)
 • ടി.കെ. മീരാഭായ് (എഡിറ്റർ, യുറീക്ക)
 • ഡോ. സ്വരൺ (എഡിറ്റർ, ശാസ്ത്രകേരളം)
 • രമേശ് ബി (എഡിറ്റർ ശാസ്ത്രഗതി)

പ്രധാന പ്രവർത്തനങ്ങൾ

 

 • ശാസ്ത്രപുസ്തക പ്രസാധനം
 • പുസ്തകപ്രകാശനങ്ങൾ സംഘടിപ്പിക്കൽ
 • പുസ്തകപ്രദർശനങ്ങൾ സംഘടിപ്പിക്കുക
 • ആശയപ്രചാരണത്തിനുള്ള ലഘുലേഖകൾ തയ്യാറാക്കുക
 • വിദ്യാർഥികൾക്കും അധ്യാപകർക്കും അധികവായനക്കുള്ള പുസ്തകങ്ങളും പൊതുവായനക്കാർക്കായുള്ള പുസ്തകങ്ങളും പ്രസിദ്ധീകരിക്കുക