ആശയതലത്തിലും പ്രയോഗതലത്തിലും സംഘടനാപരമായ ഒരു
പുനഃസംവിധാനം എന്ന നിലയില്‍ പരിസരം, ജന്റര്‍, വിദ്യാഭ്യാസം,
ആരോഗ്യം എന്നീ പ്രവര്‍ത്തന മേഖലകളില്‍ വിഷയസമിതികള്‍
രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ വികേന്ദ്രീകരിക്കാന്‍ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തീരുമാനിച്ചത്
2010 ല്‍ നടന്ന നാല്പത്തിയേഴാം വാര്‍ഷികത്തിലാണ്. അതതു
മേഖലകളില്‍ വിദഗ്ദ്ധരുടെ പങ്കാളിത്തം വര്‍ധിപ്പിച്ച് ആശയ
രൂപീകരണം, പ്രവര്‍ത്തനാസൂത്രണം, നിര്‍വഹണം എന്നിവ
വിഷയസമിതികളുടെ നേതൃത്വത്തില്‍ തന്നെ നടത്താമെന്നും
അതുവഴി അടിസ്ഥാന സംഘടനാ പ്രവര്‍ത്തനത്തിന് നിര്‍വാഹക
സമിതിക്ക് കൂടുതല്‍ ഇടപെടാനാവും എന്നുമാണ് പരിഷത്തിൻ്റെ
കാഴ്ചപ്പാട്. ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ വിഷയസമിതികളും ഒട്ടനവധി തനത് പ്രവർത്തനങ്ങൾ നടത്തി വരുന്നു.