സത്യപ്രതിജ്ഞാ ചടങ്ങ് മാതൃകാപരമായി നടത്തുക

കോവിഡ് വ്യാപനം അതീവ ഗുരുതരമായ സാഹചര്യത്തിൽ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഏറ്റവും അത്യാവശ്യമുള്ളവരെ മാത്രം പങ്കെടുപ്പിച്ചു നടത്തണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സർക്കാരിനോട് അഭ്യർഥിച്ചു. കേരളത്തിലും പുറത്തുമുള്ള എല്ലാവർക്കും ദൃശ്യമാധ്യമങ്ങളിലൂടെയും ഓൺലൈനായും ചടങ്ങ് തത്സമയം വീക്ഷിക്കാനും അഭിവാദ്യങ്ങൾ അർപ്പിക്കാനും സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യാം. സംസ്ഥാനത്ത് കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തിൽ തിരുവനന്തപുരം ഉൾപ്പെടെയുള്ള ചില ജില്ലകളിൽ ട്രിപ്പിൾ ലോക്ഡൌണും മറ്റു സ്ഥലങ്ങളിൽ ലോക്ഡൌണും അടക്കമുള്ള കർശന നിയന്ത്രണങ്ങൾ Read more…