കേരള ശാസ്ത്ര സാഹിത്യപരിഷത്ത് : ശാസ്ത്രം സാമൂഹ്യവിപ്ലവത്തിന്

ഷഡ്പദങ്ങളുടെ ലോകം

ഷഡ്പദങ്ങളുടെ ലോകം

ജന്തുലോകത്തിലെ ഏറ്റവും വലിയ ഗ്രൂപ്പാണ് ഷഡ്പദങ്ങള്‍. വൈവിധ്യവും അതിജീവനശേഷിയും കൊണ്ട് ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന വിഭാഗമാണിത്. ഈച്ച, മൂട്ട തുടങ്ങി പലതും ഒറ്റനോട്ടത്തില്‍ അറപ്പുണ്ടാക്കുന്നവയാണ്. അതേസമയം വര്‍ണച്ചിറകുകളുമായി മഴവില്‍ക്കാഴ്ചകള്‍ തീര്‍ക്കുന്ന പൂമ്പാറ്റകള്‍ നമ്മുടെ മനസ്സില്‍ പോലും ചലനങ്ങളുണ്ടാക്കുന്നു. പല ഷഡ്പദങ്ങളും മനുഷ്യജീവിതവുമായി നേരിട്ടിടപെടുന്നവയാണ്. മാരകരോഗങ്ങള്‍ പരത്തുന്നവയും പലതരം കീടങ്ങളും നമ്മുടെ ശത്രുക്കളുടെ പട്ടികയില്‍ ഇടം പിടിക്കുമ്പോള്‍ പരാഗണത്തിന് സഹായിക്കുന്നവയും തേനും പട്ടുനൂലും തരുന്നവയും പണ്ടുകാലം മുതലേ നമ്മുടെ ഇഷ്ടക്കാരാണ്. ഈ രണ്ട് വിഭാഗങ്ങളിലും പെടാത്ത നിരവധി ഷഡ്പദങ്ങള്‍ വിചിത്രമായ രൂപങ്ങളും സാമൂഹ്യ ജീവിതവും മറ്റും കൊണ്ട് നമ്മെ വശീകരിക്കുന്നു.
ഷഡ്പദങ്ങളുടെ ജീവിതരീതികളും വൈവിധ്യവും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ശാസ്ത്രനാമങ്ങളും സാങ്കേതികപദങ്ങളും അധികം ഉപയോഗിക്കാത്ത ലളിതമായ ശൈലിയാണ് ഇതിന്റെ സവിശേഷത. ഇതിന്റെ മൂന്നു പതിപ്പുകള്‍ക്കും നല്ല പ്രതികരണമാണ് ലഭിച്ചത്. പരിഷ്‌കരിച്ച ഈ പതിപ്പില്‍ കാര്‍ട്ടൂണുകളും കൂടുതല്‍ ചിത്രങ്ങളും ചേര്‍ത്തിട്ടുണ്ട്.

Products

Get in touch with us

Kssp in Social networks

Contact us

Head Office

Parishad Bhavan
Guruvayoor Road

Thrissur 680004

Tel: 0487-2381344