ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ

പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ എം ശങ്കരൻ (എഡിറ്റർ– ശാസ്ത്രകേരളം).

നരേന്ദ്ര ധബോൽക്കർ അവാർഡ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്

അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനും യുക്തിവാദിയുമായിരുന്ന ഡോ. നരേന്ദ്ര ധമ്പോൽക്കറിന്റെ പേരിലുള്ള ഈ വർഷത്തെ അവാർഡിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിനെ തെരഞ്ഞെടുത്തതായി നരേന്ദ്ര ധബോൽക്കറിന്റെ മകൻ ഹമീദ് ധബോൽക്കർ അറിയിച്ചു. മഹാരാഷ്ട്ര ഫൗണ്ടേഷനാണ് അവാർഡ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. സമൂഹത്തിൽ ശാസ്ത്രബോധവും യുക്തിചിന്തയും പടർത്താൻ പരിഷത്ത് നടത്തുന്ന ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിച്ചതെന്ന് ഹമീദ് പറഞ്ഞു. 2020 ജനുവരി 12 ന് Read more…

ശാസ്ത്രം പ്രവര്‍ത്തനത്തില്‍ Science in Action (ആഗസ്റ്റ് 20- നവംബർ 14)

ശാസ്ത്രം ‍അറിവിന്റെ ആനന്ദമാണ്. വിസ്മയങ്ങളുടെയും നിഗൂഢതകളുടെയും കലവറകളാണ് നമുക്ക് ചുറ്റും. പ്രപഞ്ചം, പ്രകൃതി, പദാര്‍ത്ഥം, സമൂഹം, ചരിത്രം, സംസ്കാരം,… അവ എന്തെന്നും എങ്ങിനെയെന്നും എന്തുകൊണ്ടെന്നും അറിയുക, നമ്മള്‍ക്ക് അവയോടുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കുക. ശാസ്ത്രത്തിനാണ് ആ വെളിച്ചം നല്‍കാനാകുക. സഹജീവികളോടൊത്തുള്ള നമ്മുടെ ജീവിത യാത്രയില്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഈ വെളിച്ചമാണ് നമ്മുടെ കരുത്ത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ നിലനില്പിന് തന്നെ വെല്ലുവിളിയായി നമ്മുടെ മുമ്പിലെത്തിക്കഴിഞ്ഞു. നാം ഇന്നുഭവിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍, ‍മഹാമാരികള്‍,.. ഇവയില്‍ പലതും അതുമായി ബന്ധപ്പെട്ടതാണ്. അവയോടൊപ്പം സാമൂഹ്യമായ ഒട്ടേറെ പ്രശ്നങ്ങളും. ഇവയെ മനസ്സിലാക്കാനും അതിജീവിക്കാനും നമ്മുടെ കയ്യിലുള്ള മാര്‍ഗ്ഗം Read more…

SCIENCE IN ACTION മൂന്നൂമാസത്തെ ശാസ്ത്രോത്സവം

  ജീവിതത്തിന്റെ നാനാ തുറകളിൽപ്പെട്ടവർ ശാസ്ത്രം ആഘോഷമാക്കുന്ന ഏതാനും ആഴ്ചകൾ നമുക്ക് വിഭാവനം ചെയ്താലോ? കൂടുതൽ അറിയാൻ, അറിവ് പങ്കുവെക്കാൻ, അറിവ് തുണയാകാൻ, അറിവ് വഴികാട്ടാൻ ശാസ്ത്രത്തിന്റെ വഴിയിലൂടെ.. ശാസ്ത്രമെഴുത്ത്, ശാസ്ത്രപുസ്‌തക പരിചയം, പ്രകൃതിനിരീക്ഷണങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, പ്രശ്‌നോത്തരികൾ, പ്രോജക്ടുകൾ, പ്രഭാഷണങ്ങൾ, അനിമേഷനുകൾ. മൂന്ന് മാസത്തോളം നീണ്ടുനിൽക്കുന്ന പരിപാടികൾ, ഘട്ടങ്ങളായി, ⭕തുടക്കം ഓഗസ്റ്റ് 20ന് facebook ശാസ്ത്രമെഴുത്തിലൂടെ..⭕ *എല്ലാ ലൂക്ക വായനക്കാരും നാളെ #ScienceInAction#JoinScienceChain എന്ന ടാഗോടെ ശാസ്ത്രമെഴുത്തിൽ കണ്ണി ചേരണേ Read more…

കോപ്പര്‍നിക്കസ്സും കൂട്ടുകാരും

അന്താരാഷ്ട്രശിശുവര്‍ഷം പ്രമാണിച്ച് 1979ല്‍ കുട്ടികള്‍ക്കായി പ്രസിദ്ധീകരിച്ച ‘സയന്‍സ്‌ക്രീം’ എന്ന പരമ്പരയില്‍ ഉള്‍പ്പെട്ട ഒരു പുസ്തകമാണ് കോപ്പര്‍നിക്കസ്സും കൂട്ടുകാരും. നാം ജീവിക്കുന്ന ഈ മഹാ പ്രപഞ്ചത്തെക്കുറിച്ചും ലക്ഷക്കണക്കിന് വര്‍ഷങ്ങളായി ഈ പ്രപഞ്ച രഹസ്യങ്ങളുമായി മല്ലടിച്ചും ഇടപഴകിയും വികസിച്ചുവന്ന മനുഷ്യസമൂഹ ത്തെക്കുറിച്ചും മനുഷ്യനെ അജയ്യനാക്കുന്നതില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചിട്ടുള്ള ശാസ്ത്രത്തെക്കുറിച്ചും പൊതുവായ ഒരു ചിത്രം കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കാനാണ് ഇതിലൂടെ ശ്രമിച്ചത്. പുസ്തകം എഴുതിയ എം.സി.നമ്പൂതിരിപ്പാടിന്റെ ജന്മശതാബ്ദി വര്‍ഷമാണിത്. ഇതില്‍ പറയുന്ന പല Read more…

അറിവിന്റെ പൊരുൾ

അന്താരാഷ്ട്ര ഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി 2005ലാണ് ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത്. ദൈനംദിനജീവിതത്തിലെ അനുഭവങ്ങളും നിരീക്ഷണങ്ങളും അറിവായി രൂപപ്പെടുന്നത് എങ്ങനെ യെന്ന് ലളിതമായ ഉദാഹരണങ്ങളുടെ സഹായത്തോടെ പുസ്തകത്തില്‍ വിശദീകരിക്കുന്നു. അറിവ്, അറിവിന്റെ ലക്ഷ്യം, അത് നേടുന്നതിനുള്ള മാര്‍ഗം, അതിന്റെ ശരി-തെറ്റുകള്‍ പരിശോധിക്കുന്നതിനുള്ള ഉപാധികള്‍ എന്നിവയെല്ലാം ഇതിലെ ചര്‍ച്ചാവിഷയമാണ്. അറിവിന്റെ ആത്യന്തിക ലക്ഷ്യം പ്രവര്‍ത്തനമാണ് എന്ന അടിസ്ഥാന സങ്കല്പത്തില്‍ ഊന്നിയാണ് ഗ്രന്ഥരചന നടത്തിയിരിക്കുന്നത്. അറിവ് നേടുന്നത്, അത് അറിവിനെപ്പറ്റിയുള്ള അറിവാണെങ്കില്‍ വിശേഷിച്ചും സാമൂഹിക-രാഷ്ട്രീയരംഗങ്ങളില്‍ Read more…

അറിവിന്റെ സാർവത്രികത

അറിവിന്റെ രൂപീകരണം ഒരു സാമൂഹികപ്രക്രിയയാണ്. അറിവുള്ളവ രെന്നും അറിവില്ലാത്തവരെന്നുമുള്ള വിഭജനം തന്നെ അടിസ്ഥാനരഹിതമാണ്. വിശേഷജ്ഞാനമില്ലാത്തവരും വിശേഷപ്രവര്‍ത്തനവൈദഗ്ധ്യമില്ലാത്തവരുമുണ്ടാവും. എന്നാല്‍ സര്‍വജ്ഞരായി ആരുമുണ്ടാവില്ല. സര്‍വചരാചരങ്ങളെയും കാലങ്ങളെയും കുറിച്ച് മൂര്‍ത്തവും അമൂര്‍ത്തവുമായ ജ്ഞാനമുള്ളവരെ മാത്രമേ അങ്ങനെ വിശേഷിപ്പിക്കാനാവൂ. അജ്ഞന്മാരാണെങ്കില്‍ ഇത്തരമൊരറിവും ഇല്ലാത്തവരായിരിക്കണം. ഈയൊരവസ്ഥ നാം അറിയുന്ന ലോകത്തില്‍ ഉണ്ടാവില്ല. അറിവ് മൂര്‍ത്തവും അമൂര്‍ത്തവുമായി, ധൈഷണികവും പ്രായോഗികവുമായി, വാക്കും പ്രവൃത്തിയുമായി സമൂഹത്തിലാകമാനം വ്യാപിച്ചുകിടക്കുന്നുണ്ട്. അതായത്, എല്ലാ ജീവജാലങ്ങളിലും അറിവ് ഏതെങ്കിലും രൂപത്തില്‍ ലീനമായി സ്ഥിതിചെയ്യുന്നുണ്ട്. അറിവുനേടാനുള്ള Read more…

മൂലകപ്രപഞ്ചം

ഐക്യരാഷ്ട്രസഭ 2019 ആവര്‍ത്തനപ്പട്ടികയുടെ അന്താരാഷ്ട്രവര്‍ഷ മായി ആചരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. റഷ്യന്‍ രസതന്ത്രജ്ഞ നായ ദിമിത്രി മെന്‍ഡെലിയെഫാണ് (1834-1907) മൂലകങ്ങളെ അവയുടെ ആറ്റോമികസംഖ്യക്കനുസരിച്ച് ക്രമീകരിച്ച് ആവര്‍ത്തനപ്പട്ടിക തയ്യാ റാക്കി പ്രസിദ്ധീകരിച്ചത്. 1869 മാര്‍ച്ച് 6ന് റഷ്യന്‍ കെമിക്കല്‍ സൊസൈറ്റിക്കുമുന്നിലായിരുന്നു അതിന്റെ ആദ്യത്തെ അവതരണം. ആ മഹത്തായ കണ്ടുപിടുത്തത്തെ യൂറോപ്പിലെ വിവിധ ശാസ്ത്ര സംഘടനകള്‍ അംഗീകരിക്കുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു. അതിന്റെ 150-ാം വാര്‍ഷികമാണ് 2019. ഇതുകൂടാതെ ഇന്റര്‍നാ ഷണല്‍ യൂണിയന്‍ ഓഫ് Read more…

ജീവശാസ്ത്രവിപ്ലവത്തിന്റെ നായകർ

ജീവശാസ്ത്രരംഗത്ത് മായാത്ത മുദ്രപതിപ്പിച്ച് മണ്‍മറഞ്ഞു പോയ നൂറുകണക്കിന് ശാസ്ത്രജ്ഞരുണ്ട്. അവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഏതാനും പേരുടെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടമാണ് ഈ പുസ്തകം. ഈ ജീവചരിത്രക്കുറിപ്പുകളില്‍ അവരുടെ ശാസ്ത്രസംഭാവനകള്‍ക്കാണ് പ്രാധാന്യം നല്‍കിയിട്ടുള്ളത്. എങ്കിലും സാമൂഹികപശ്ചാത്തലവും പരാമര്‍ശിക്കുന്നുണ്ട്. ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നവരെക്കുറിച്ച് വിസ്തരിച്ച് അറിയണമെങ്കില്‍ മറ്റു പുസ്തകങ്ങള്‍ തേടിപ്പോകേണ്ടിവരുമെങ്കിലും അടിസ്ഥാനപരമായ വിവരങ്ങള്‍ ഇതില്‍നിന്നും ലഭിക്കുമെന്ന കാര്യത്തില്‍ സംശയംവേണ്ട. ഇവരെ വായിക്കുന്നതിലൂടെ കുറച്ചുപേരെങ്കിലും അവരുടെ പ്രവര്‍ത്തനമേഖലകളിലേക്ക് ആകര്‍ഷിക്കപ്പെട്ട് അതിന് തുടര്‍ച്ചക്കാരായി മാറണമെന്ന ചിന്തതന്നെയാണ് ഈ Read more…

ജീവലോകത്തിലെ വിസ്മയങ്ങൾ

വൈറസുമുതല്‍ വന്‍മരങ്ങള്‍വരെയുള്ള ഏതാനും ജൈവവിസ്മയങ്ങളെ പരിചയപ്പെടുത്തുകയാണ് ഈ പുസ്തകത്തിലൂടെ. ജീവലോകത്തിലെ ഏറ്റവുംവലിയ വിസ്മയം ജീവന്‍തന്നെയാണ്. ജീവന്റെ ഉത്ഭവം മുതലുള്ള വിസ്മയങ്ങളെക്കുറിച്ച് പറയാന്‍ ഏറെയുണ്ട്. അതില്‍ ചെറിയൊരുഭാഗമായ ആകാരവിസ്മയത്തെക്കുറിച്ച് മാത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്. കുട്ടികളെ മുന്നില്‍ക്കണ്ടുള്ള ഈ പുസ്തകം ജൈവവൈവിധ്യസംരക്ഷണത്തിനുള്ള കര്‍മപരിപാടികളിലേക്കാണ് നയിക്കുന്നത്. മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥലാഭത്തിനുവേണ്ടി പ്രകൃതിയില്‍ ഇടപെടാന്‍ തുടങ്ങുന്നതോടെയാണ് ജൈവവൈവിധ്യത്തിന്റെ നാശവും ആരംഭിക്കുന്നത്. മനുഷ്യ-പ്രകൃതി സന്തുലനം തെറ്റുന്നതിന്റെ ആത്യന്തികഫലമാണ് ആഗോളതാപനവും കാലാവസ്ഥാമാറ്റവും. കാലാവസ്ഥാമാറ്റംമൂലമുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ജൈവവൈവിധ്യനാശത്തിലേക്കു തന്നെയാണ് വഴിവയ്ക്കുന്നത്. Read more…