ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദൃശ്യമാകുന്നതാണ് സന്തുലനം. സാമ്പത്തിക രംഗത്തും സാമൂഹിക രംഗത്തും പലതരത്തിലുള്ള സന്തുലിത അവസ്ഥകൾ നാം കാണുന്നു. സന്തുലനം നഷ്ടപ്പെടുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകൾ നമ്മെയും ബാധിക്കാറുണ്ട്. – രസതന്ത്ര പ്രക്രിയകൾ പലതും സന്തുലനവുമായി ബന്ധപ്പെട്ടവയാണ്. രാസസന്തുലനം രസതന്ത്രത്തിലെ ഒരു സവിശേഷ ഭാഗമാണ്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഏതാനും രാസസന്തുലനങ്ങളെ പരിചയപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഇവിടെ നടത്തുന്നത്. രസതന്ത്ര വിദ്യാർത്ഥികൾക്ക് ഇത് ഉപയോഗപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Categories: Updates