തൃശ്ശൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് , എൽ.പി. സ്കൂൾ കുട്ടികൾക്കായി പ്രസിദ്ധീകരിച്ച അക്ഷരപ്പൂമഴ രണ്ടാം സഞ്ജയികയുടെ പ്രകാശനം, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് സിസ്റ്റർ ടീന ജോസഫ് നിർവഹിച്ചു. സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവവേദിയിൽ ആയിരുന്നു പരിപാടി. തൃശൂരിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകളിലെ തെരഞ്ഞെടുത്ത കുട്ടികളാണ് പുസ്തകം സ്വീകരിച്ചത്.

10 വയസിൽ താഴെയുള്ള കുട്ടികൾക്ക് രസിച്ച് വായിക്കാൻ ഉതകുന്ന 26 സചിത്ര പുസ്തകങ്ങളുടെ സഞ്ചയികയാണ് അക്ഷരപ്പൂമഴ. പരിഷത്ത് പ്രസിദ്ധീകരണ സമിതി ചെയർമാൻ ഡോ. കാവുമ്പായി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. അജിത പാടാരിൽ പുസ്തകം പരിചയപ്പെടുത്തി. രചയിതാക്കളായ ഇ .ജിനൻ , ജനു, പാർവതി, മഞ്ജു,
കെ .സതീഷ് എന്നിവർ സംബന്ധിച്ചു. പരിഷത്ത് ജില്ലാ സെക്രട്ടറി ടി.സത്യനാരായണൻ സ്വാഗതവും തൃശ്ശൂർ ടൗൺ യൂണിറ്റ് സെക്രട്ടറി ടി.എ.ഫസീല നന്ദിയും പറഞ്ഞു

Categories: Updates