മലയാള ബാലസാഹിത്യരംഗത്തെ പുതിയൊരു കാല് വെപ്പാണ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പൂമഴ പുസ്തകപരമ്പരയിലെ പുസ്തകങ്ങള്‍. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ക്കായി പുസ്തകപ്പൂമഴ എന്ന പേരില്‍ പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ സെറ്റായിരുന്നു ആദ്യ പ്രസിദ്ധീകരണം. തുടര്‍ന്ന് അക്ഷരപ്പൂമഴ എന്ന പേരില്‍ അടുത്ത പുസ്തകസെറ്റും പുറത്തിറങ്ങി. കുട്ടികള്‍ രസിച്ചു വായിക്കുന്ന ഭാഷ, കണ്ട് മതിമറക്കുന്ന ബഹുവര്‍ണ ചിത്രങ്ങള്‍ എന്നിവയാണ് പൂമഴ പരമ്പരയിലെ പുസ്തകങ്ങളെ സ്വീകാര്യമാക്കിയത്. ഈ അനുഭവത്തിന്റെ പിന്‍ബലത്തിലാണ് അക്ഷരപ്പൂമഴയുടെ രണ്ടാംസഞ്ചിക പുറത്തിറക്കാന്‍ തീരുമാനിച്ചത്; പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കായി 26 പുസ്തകങ്ങളുടെ സെറ്റ്. ബാലസാഹിത്യത്തെ ഗൗരവത്തില്‍ സമീപിക്കുന്ന രചയിതാക്കളുടെയും ചിത്രകാരന്മാരുടെയും സംഭാവനകള്‍ അക്ഷരപ്പൂമഴയെ മികവുറ്റതാക്കി. പരമ്പരാഗത മലയാളം ലിപിയില്‍ അച്ചടിച്ച രണ്ടാംസഞ്ചികയെ കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ സ്വീകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
വില 1330 രൂപ
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…