അതിനുമപ്പുറമെന്താണ്? ശാസ്ത്രീയാന്വേഷണങ്ങൾ തുട ങ്ങുക ഇങ്ങ നെയാണ്. എന്താണ്; എന്തു കൊ ണ്ടാണ്; എങ്ങനെയാണ് എന്നെല്ലാം ചോദിച്ചുകൊണ്ട് ആ ചോദ്യങ്ങളോട് ഭാവനയും ഉൾക്കാഴ്ചയും കാവ്യ ഭംഗിയും ഉൾച്ചേർന്നാൽ അതിമനോഹര കാവ്യങ്ങൾ പിറക്കും എന്ന അത്ഭുതമാണ് “അതിനുമപ്പുറമെ ന്താണ്?’ എന്ന കാവ്യസമാഹാരം കാണിച്ചുതരുന്നത്. – ശാസ്ത്രവും കവിത്വവും അതീവഹൃദ്യമായി ഇഴചേ രുന്ന അസാധാരണമായ ഒരു രസതന്ത്രം ഇവിടെ കാണാം. മലയാള കവിതാ സാഹിത്യത്തിലും ശാസ്ത്ര സാഹിത്യത്തിലും പി മധുസൂദനൻ മാത്രം തുറന്ന വഴി യാണിത്. യുറീക്ക, ശാസ്ത്രകേരളം മാസികകളിലൂടെ കഴിഞ്ഞ രണ്ടു മൂന്നു ദശാബ്ദങ്ങളായി കുട്ടികളും മുതിർന്നവരും ആ വഴി സഞ്ചരിക്കുന്നു.
– പരിഷത്തിന്റെ വിദ്യാഭ്യാസ പരിപാടികളിലൂടെ, പാര പുസ്തകങ്ങളിലൂടെ ഈ സമാഹാരത്തിലെ കവിതകൾ പലതും മലയാളിക്ക് സുപരിചിതമാണ്. കുട്ടികളെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്ന നല്ല ചോദ്യങ്ങൾ ചോദി ക്കാൻ പ്രചോദിപ്പിക്കുന്ന, ഉത്തരങ്ങൾ കണ്ടത്താൻ പ്രോത്സാഹിപ്പിക്കുന്നവയത്രെ ഈ കവിതകൾ. ഒപ്പം അസാധാരണമാംവിധം ജീവിതഗന്ധിയും.
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…