ദൈനംദിനജീവിതത്തില്‍ ജ്യോതിഷത്തിന് അമിതപ്രാധാന്യം ലഭിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. ജനനം മുതല്‍ മരണം വരെയുള്ള ഏത് സന്ദര്‍ഭത്തെയും ജ്യോതിഷവുമായി ബന്ധപ്പെ ടുത്തി തീരുമാനമെടുക്കുന്നവര്‍ വര്‍ധിച്ചുവരുന്നു. ജ്യോതിഷ ത്തെയും ജ്യോതിശ്ശാസ്ത്രത്തെയും കൂട്ടിക്കലര്‍ത്തി ആശയക്കുഴപ്പ മുണ്ടാക്കുകയും രണ്ടും ഒന്നാണെന്ന തരത്തില്‍ പ്രചാരണം നടത്തുകയും ചെയ്യുന്നുണ്ട്. ജ്യോതിശ്ശാസ്ത്രരംഗത്ത് ശാസ്ത്ര സാങ്കേതികവിദ്യകള്‍ ഏറെ വികസിച്ചുവെങ്കിലും അതൊന്നും മിക്കവരെയും സ്വാധീനിച്ചിട്ടില്ല. എന്ന് മാത്രമല്ല ജാതകരചനയും വിവാഹപ്പൊരുത്തം നോക്കലും കമ്പ്യൂട്ടര്‍വത്കരിച്ച് ശാസ്ത്രത്തെ ശാസ്ത്രവിരുദ്ധ ആശയങ്ങള്‍ക്കായി പ്രയോജനപ്പെടുത്തുന്ന പ്രവണതയാണ് ശക്തിപ്പെട്ടത്.
ആകാശത്ത് കാണുന്ന നക്ഷത്രങ്ങളെ ജന്മനക്ഷത്രവുമായി ബന്ധപ്പെടുത്തുന്നതോടെയാണ് നിത്യജീവിതത്തില്‍ ജ്യോതിഷം ഇടപെടാന്‍ തുടങ്ങുന്നത്. ഈയൊരു സന്ദിഗ്ധഘട്ടത്തിലാണ്, കപടശാസ്ത്രവും യുക്തിരാഹിത്യവും ശക്തിപ്പെടുന്ന ഈ കാല ഘട്ടത്തിലാണ് കുട്ടികള്‍ക്കുവേണ്ടി നക്ഷത്രങ്ങളെയും ഗ്രഹങ്ങ ളെയും ശാസ്ത്രീയമായി പരിചയപ്പെടുത്തുന്ന ഈ പുസ്തകം പുനഃപ്രസിദ്ധീകരിക്കുന്നത്.
വാനനിരീക്ഷണം ഒരു വിനോദമാക്കുന്നതിനും അതിലൂടെ ശാസ്ത്രബോധവും ശാസ്ത്രീയവീക്ഷണവും ഉള്‍ക്കൊള്ളുന്ന തിനും ഈ ലഘുഗ്രന്ഥം അത്യധികം സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
രചന- എൻ നളിനി
വില-80രൂപ

Categories: Updates