ലോകമെങ്ങും ഏറെ പ്രകീര്‍ത്തിക്കപ്പെട്ടകേരള ആരോഗ്യ മാതൃകഇന്ന് ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകമായി, കുറഞ്ഞ സമയത്തിനുള്ളില്‍ പടര്‍ന്നുപിടിക്കുന്ന ഒരുകൂട്ടം രോഗങ്ങള്‍ ഒരു വശത്തും നമ്മുടെ ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ കാരണം പിടിപെടുന്ന രോഗങ്ങള്‍ മറുവശത്തും. രണ്ടും ഏറെ ഗൗരവത്തോടെ കാണേണ്ടവയാണ്.

സര്‍ക്കാര്‍ തലത്തില്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നുവരുന്നുണ്ടെങ്കിലും ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ ഇടപെടലുകളുടെ അപര്യാപ്തതയും പൊതുശുചിത്വത്തിന്റെ കാര്യത്തില്‍ ജനങ്ങളുടെ ഭാഗത്തുനിന്നുമുള്ള ഉദാസീനതയും ആരോഗ്യത്തെപ്പറ്റിയുള്ള വികലമായ കാഴ്ചപ്പാടും പ്രശ്നം സങ്കീര്‍ണമാക്കുന്നു.

സാഹചര്യത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയിലൂടെ കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന രോഗാതുരതയെ നേരിടുവാന്‍, ശാസ്ത്രസാഹിത്യ പരിഷത്ത് ആഗ്രഹിക്കുന്നു.

ജീവിതശൈലീരോഗങ്ങളെപ്പറ്റി ജനങ്ങളില്‍ ശരിയായ അവബോധം സൃഷ്ടിക്കുന്നതിനുംരോഗങ്ങള്‍ ആരംഭത്തില്‍ തന്നെ കണ്ടെത്തുന്നതിനും ശരിയായ ചികിത്സ നല്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്പകര്‍ച്ചവ്യാധികള്‍ വരാതിരിക്കുവാനുള്ള പ്രവര്‍ത്തനങ്ങളോടൊപ്പം അവ പ്രത്യക്ഷപ്പെട്ടാല്‍ ഉടന്‍തന്നെ  നിയന്ത്രണവിധേയമാക്കുകയും വേണം. ആരോഗ്യ പ്രവര്‍ത്തകരുടെ വൈജ്ഞാനികതലം ഉയര്‍`ത്തേണ്ടതും പ്രശ്നങ്ങളെ നേരിടുവാനത്യാവശ്യമാണ്. P.H.C.കളും ആരോഗ്യപ്രവര്‍ത്തകരും സമൂഹ നന്മക്കുവേണ്ടി പ്രവര്‍ത്തിക്കുന്നു എന്ന് സമൂഹത്തെയാകെ ബോദ്ധ്യപ്പെടുത്തികൊണ്ട്, കേരളം പണ്ടു കൈവരിച്ചകേരള ആരോഗ്യ മാതൃകനമുക്ക് തിരികെ പിടിക്കുവാന്‍ കഴിയണം.
അങ്ങനെ ഒട്ടേറെ പ്രശ്നങ്ങള്‍ നമുക്കു മുന്നില്‍.

ഇവയൊക്കെ ചര്‍ച്ച ചെയ്യുവാനും രോഗാതുരതക്കെതിരെ പ്രവര്‍ത്തിക്കുവാനുള്ള ശക്തി ആര്‍ജ്ജിക്കുവാനുമായി ആരോഗ്യപ്രവര്‍ത്തകരുടെ ഒത്തുചേരല്‍ ആഗസ്റ്റ് 16 ന് ഞായറാഴ്ച  രാവിലെ 9 മുതല്‍ ഹരിപ്പാട് ഗവ: ഗേള്‍സ് ഹൈസ്കൂളില്‍ നടക്കുന്നു.

ആലപ്പുഴ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍  ഇതില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Categories: Updates