2 ദിവസമായി പെരിങ്ങാശ്ശേരി ഗവന്മേന്റ്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വച്ച് നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇടുക്കി ജില്ല സമ്മേളനം സമാപിച്ചു….സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രീ. T.P. സുരേഷ് ബാബു ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ്റ് ശ്രീ. കെ.എന്‍. സുരേഷ് അധ്യക്ഷത വഹിച്ചു…ജില്ലാ സെക്രട്ടറി ശ്രീ.എസ്.ജി.ഗോപിനാഥ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ.എസ്.അനൂപ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു..തുടര്‍ന്ന് സംസ്ഥാന ട്രഷറര്‍ ശ്രീ.പി.വി.വിനോദ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം അഡ്വ.എന്‍.ചന്ദ്രന് എന്നിവര്‍ സംഘടന രേഖ അവതരിപ്പിച്ചു… അതിനു ശേഷം സംസ്ഥാന നിര്‍വാഹക സമിതി അംഗം വി.ആര്.രഘുനന്ദനന് ശാസ്ത്രവും മതനിരപേക്ഷതയും എന്ന വിഷയത്തില്‍ ക്ലാസ് എടുത്തു… ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവര്‍ത്തകരായിരുന്ന ശ്രീ. ശങ്കര്‍ (വഴിത്തല),ശ്രീ.സുകുമാരന്‍ (കട്ടപ്പന) എന്നിവരുടെ നിര്യാണത്തിലും പുല്ലുമേടു ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്കും സമ്മേളനം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു…
പുതിയ ഭാരവാഹികള്‍..
പ്രസിഡന്റ്റ് : എ.കെ.പ്രഭാകരന്
വൈസ് പ്രസിഡന്റ്റ് : പി.എം.സുകുമാരന്‍
സെക്രട്ടറി : ഫ്രാന്‍സീസ് കെ.എ.
ജോയിന്റ് സെക്രട്ടറി : എം.ടി. സാബു
ട്രെഷറര്‍ : രാജ്കുമാര് ടി.എസ്.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…