ഇന്ത്യ- ശാസ്ത്രം, ദര്‍ശ നം, വിജ്ഞാനം എന്ന പേരി ല്‍ ഒരു പ്രഭാഷണപരമ്പര കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്നു. 2015 നവംബര്‍ 23 മുതല്‍ 30 വരെ തിയ്യതികളിലായി തൃശൂര്‍ പരിസരകേന്ദ്രത്തില്‍ നടക്കുന്ന പരിപാടി നവംബര്‍ 23 വൈകീട്ട് 5 ന് പ്രൊഫ.സി.പി.നാരായണന്‍ എം.പി ഉദ്ഘാ ടനം നിര്‍വ്വഹിക്കും. പി.രാജീവ്, ഡോ. കെ.ജി. പൗലോസ് പ്രൊഫ.ഇ. രാജന്‍, ഡോ.എം. ആര്‍.രാഘവവാര്യര്‍, ഡോ. സുനില്‍ പി. ഇളയിടം, ഡോ. കെ.എന്‍. ഗണേശ്, ഡോ.ആര്‍. വി.ജി. മേനോന്‍, ഡോ.അനില്‍ ചേലേമ്പ്ര, എന്നിവര്‍ ഓരോ ദിവസങ്ങളിലായി വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പ്രൊഫ.കെ.വി.ബേബി, മുരളി പുറനാട്ടുകര,രാജന്‍ നെല്ലായി, വിജയരാമദാസ്, സിദ്ധാര്‍ത്ഥ് കിഷോര്‍.എം.എ, അനുശ്രീ.കെ.ദീപക്, ശ്രീലക്ഷ്മി ബാലകൃഷ്ണന്‍, ഡിന്റോ ദേവസ്സി എന്നിവര്‍ കവിതകള്‍ ആലപിക്കും.
അനുബന്ധമായി സിനിമാപ്രദര്‍ശനവും ഉണ്ടായിരിക്കും.

Categories: Updates