എഴുനൂറ് കോടി സ്വപ്നങ്ങള്‍
ഒരേയൊരു ഗ്രഹം
കരുതലോടെ ഉപയോഗിക്കുക

വീണ്ടും ഒരു ജൂണ്‍ 5 വരുന്നു. ഇന്ന് ലോക പരിസരദിനമാണ്. ഈ ദിനാചരണം തുടങ്ങിയിട്ട് ഇപ്പോള്‍ 43 വര്‍ഷമാകുന്നു. 1972 ല്‍ സ്വീഡനിലെ സ്‌റ്റോക്ക്‌ഹോം എന്ന സ്ഥലത്ത് പരിസ്ഥിതി സംരക്ഷണ ത്തിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് ചേര്‍ന്ന ലോകസമ്മേളനത്തില്‍ നിന്നാണ്ദിനാച രണത്തിന്റെ തുടക്കം. അക്കൊല്ലം ജൂണ്‍ 5 മുതല്‍ 16 വരെയായിരുന്നുസമ്മേളനം. ഈ സമ്മേളനത്തോടുകൂടിയാണ് ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗമായ യു.എന്‍.ഈ.പി നിലവില്‍ വരുന്നതും ജൂണ്‍ 5 ലോക പരിസരദിനമായി ആചരിക്കുവാനുള്ള തീരുമാനമുണ്ടായതും. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അന്ന് ശ്രീമതി ഗാന്ധി അവിടെ നടത്തിയ പ്രസംഗം പ്രസിദ്ധമാണ്. അവര്‍ എടുത്തുപറഞ്ഞകാര്യം ദാരിദ്ര്യമാണ് ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നം എന്നായിരുന്നു. അത് ശരിയുമാണ്.

വര്‍ഷവും വിപുലമായ പരിപാടികളാണ് പരസരദിനത്തോടനുബന്ധിച്ച് പരിഷത്ത് തയ്യാറാക്കിയിട്ടുള്ളത്. “ഇക്കോ ഡയലോഗ്എന്ന പേരില്‍ സ്കൂളുകളും ഗ്രന്ഥശാലകളും പരിഷത്ത് യൂണിറ്റുകളും കേന്ദ്രീകരിച്ച് നടത്തുന്നപരിപാടിയിലൂടെ പത്തു ലക്ഷ പേരിലേക്ക് പരിസര ദിന സന്ദേശം എത്തിക്കണം എന്നാണ് പരിഷത്ത് ലക്ഷ്യമിടുന്നത്.

പരിപാടിക്ക് സഹായകമായ ഒരു കുറിപ്പും ബാഡ്ജിന്റെ മാതൃകയും ഇവിടെ ചേര്‍ക്കുന്നു. ലഘുലേഖ ഇതോടൊപ്പമുള്ള മറ്റൊരു പോസ്റ്റില്‍ നിന്നും ഡൗണ്‍ലോഡാം.

ഡോ. സി.ടി.എസ് നായര്‍ (ചെയര്‍മാന്‍)

ടി.പി. ശ്രീശങ്കര്‍ (കണ്‍വീനര്‍)

പരിസരവിഷയ സമിതി, ശാസ്ത്രസാഹിത്യ പരിഷത്ത്

 

Categories: Updates