ഉയിര്‍നീര്
വെള്ളം ജീവന്റെ നിലനില്‍പ്പാണ്, ചലനമാണ്, സത്താണ്. എന്നാല്‍ വെള്ളത്തെപ്പറ്റി നമുക്കുള്ള അറിവ് പരിമിതവുമാണ്. അതിനെപ്പറ്റി അറിയാന്‍ ശ്രമിക്കുന്തോറും പിന്നെയും പിന്നെയും അറിയാനുണ്ടെന്ന് ബോധ്യമാകും. വെള്ളത്തിന്റെ രാസ-ഭൗതിക-ജൈവ ഗുണങ്ങള്‍, വെള്ളവും പ്രകൃതിയും, ജലമലിനീകരണവും നിവാരണവും, വെള്ളത്തിന്റെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും, വെള്ളത്തെ സംബന്ധിച്ച നിയമങ്ങള്‍, ആഗോള ജലക്ഷാമം, വെള്ളത്തിന്റെ രാഷ്ട്രീയവും കച്ചവടവും തുടങ്ങി അപരിമേയമായ ജലത്തെപ്പറ്റി അറിയേണ്ട പ്രധാന വിഷയങ്ങളെല്ലാം വിശദമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.

Categories: Updates