കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്കൂളില്‍ ഊര്‍ജ സംരക്ഷണ ശില്പശാല 2010ഒക്ടോബര്‍ 17 ,21 തീയതികളില്‍ നടന്നു.

കോഴിക്കോട് ജില്ലാ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പെരിങ്ങൊളം ഹയര്‍ സെക്കന്ററി സ്കൂളില്‍ തികച്ചും വ്യത്യസ്ഥമായ ഒരു ഊര്‍ജസംരക്ഷണ ശില്‍പശാല സംഘടിപ്പിച്ചു. രണ്ട് ദിവസമായി നടന്ന ശില്‍പശാലയില്‍ 20 വിദ്ധ്യാര്‍ത്ഥികള്‍ സ്വന്തം വീടുകള്‍ക്ക് വേണ്ടി LED വിളക്കുകള്‍ നിര്‍മിക്കാനുള്ള പരശീലനത്തില്‍ പങ്കെടുത്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ഖദീജടീച്ചര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ശാസ്ത്ര അദ്ധ്യാപകര്‍, ശ്രീ.ഷാജി,മോഹനന്‍, പി.വിജയന്‍,ശ്രീമതി രമണി, പരിഷത്ത് പ്രവര്‍ത്തകന്‍ ശ്രീവിശാഖന്‍,കുന്ദമംഗലം വിജയന്‍, തുടങ്ങിയവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കിയപ്പോള്‍ പഠനകേന്ദ്രം കണ്‍വീനര്‍ എം.പി.സി. ക്ളാസെടുത്തു. 2 ദിവസത്തെ ശില്പശാല സമാപനത്തിന്ന് ശേഷം തങ്ങള്‍ സ്വയം നിര്‍മിച്ച വിളക്കുകളുമായി ആഹ്ളാദത്തോടെയാണ് കുട്ടികള്‍ വീടുകളിലേക്ക് തിരിച്ചത്.

Categories: Updates