പ്രമുഖ ശാസ്ത്രസാഹിത്യകാരനും പരിഷത്തിന്റെ സ്ഥാകരിലൊരാളുമായിരുന്ന ശ്രീ എം. സി. നമ്പൂതിരിപ്പാട് (93) അന്തരിച്ചു. വാര്‍ദ്ധ്ക്യ സഹജമായ അസുഖം മൂലം നവംബര്‍ 26 ന് രാത്രി തൃശ്ശൂര്‍ അശ്വിനി ഹോസ്പിറ്റലില്‍ വെച്ചായിരുന്നു അന്ത്യം. ശരീരം, നവം. 27 ന് തൃശ്ശൂര്‍ പോളിക്ലിനിക്കില്‍ പൊതു ദര്‍ശനത്തിനുവെച്ചശേഷം വൈകിട്ടോടെ പാലക്കാട് കൊപ്പത്തുള്ള മുരുത്തങ്കേരി മനയില്‍ സംസ്കരിക്കും.
എം.സി. യുടെ നിര്യാണത്തില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തുന്നു.
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…