കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നാല്‍പ്പത്തിയെട്ടാം സംസ്ഥാന വാര്‍ഷികത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ വാര്‍ഷികം ഫെബ്രുവരിയില്‍ ചെറായിയില്‍ നടത്തുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.

ചെറായി രാമവര്‍മ്മ യൂണിയന്‍ ഹൈസ്കൂള്‍ ഹാളില്‍ M.K.ദേവരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ അഡ്വ. സാജന്‍ പുത്തന്‍വീട്ടില്‍, K.P.സുനില്‍, M.K.രാജേന്ദ്രന്‍ എന്നിവര്‍ വിശദീകരണങ്ങള്‍ നല്കി. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ P.K.ചന്ദ്രശേഖരന്‍, P.V.ലൂയിസ്, പുരുഷന്‍ ചെറായി, P.K.മാധവന്‍, N.U.ധര്‍മ്മന്‍, ചിന്നമ്മ ധര്‍മ്മന്‍, വിവേകാനന്ദന്‍ മുനമ്പം, അഡ്വ. P.K.ഉണ്ണിക്കൃഷ്ണന്‍, M.A.ഔസേഫ്, A.A.മുരുകാനന്ദന്‍, രാധിക സതീഷ്, സജിത സന്തോഷ്, M.C.പവിത്രന്‍ എന്നിവര്‍ ‌സംസാരിച്ചു.

Categories: Updates