പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തകനും പരിസ്ഥിതി സംരക്ഷകനുമായിരുന്ന എസ് പി എന്‍ – എസ് പ്രഭാകരന്‍ നായരുടെ അനുസ്മരണ പുതുക്കിക്കൊണ്ട് സപ്റ്റംബര്‍ അഞ്ചിന് മഞ്ചേരി ജി എല്‍ പി സ്കൂളില്‍ നടന്ന അനുസ്മരണ സായാഹ്നത്തില്‍ അഡ്വ. എം. കേശവന്‍ നായര്‍, ശ്രീ എ. എന്‍ ശിവരാമന്‍ നായര്‍, ശ്രീ വി. എ. കൊച്ചുണ്ണി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രൊഫ. എം. കെ. പ്രസാദ്ജൈവവൈവിധ്യം തന്നെയാണ് ജീവിതംഎന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ കാലടി നാരായണന്‍ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ശ്രീ കെ. കെ. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു. അധ്യാപകര്‍ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീമതി കെ. എം. മല്ലിക ടീച്ചറെ ചടങ്ങില്‍ ആദരിച്ചു. മേഖലാ സെക്രട്ടറി ജയദീപ് നന്ദി രേഖപ്പെടുത്തി.

Categories: Updates