കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സംസ്ഥാന പ്രസിഡന്റായി എ.പി. മുരളീധരനെയും ജനറല്‍ സെക്രട്ടറിയായി കെ.രാധനേയും തെരഞ്ഞെടുത്തു.

കെമിക്കല്‍ എഞ്ചിനീയറായ എ.പി. മുരളീധരന്‍ ഫാക്ടില്‍നിന്ന് ജനറല്‍ മാനേജരായി വിരമിച്ചു. മനശ്ശാസ്ത്രത്തില്‍ ബിരുദാന്തരബിരുദധാരിയാണ്. എറണാകുളം ജില്ലയിലെ കരുമാലൂരാണ് താമസം.

കോഴിക്കോട് ജില്ലയിലെ മൂലാട് സ്വദേശിയായ രാധന്‍ ചാലപ്പുറം അച്ചുതന്‍ ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുന്നു.

വൈസ് പ്രസിഡന്റുമാരായി ലില്ലി കര്‍ത്ത,  ഡോ. എന്‍ ഷാജി,  സെക്രട്ടറിമാരായി കെ.വിനോദ് കുമാര്‍ (കണ്ണൂര്‍), വി.മനോജ്കുമാര്‍ (തൃശ്ശൂര്‍) ഷിബു അരുവിപ്പുറം (തിരുവനന്തപുരം) ഖജാന്‍ജിയായി സന്തോഷ് ഏറത്ത് എന്നിവരെയും  മാസികാ പത്രാധിപര്‍മാരായി ബി. രമേഷ് (ശാസ്ത്രഗതി) ഒ. എം. ശങ്കരന്‍ (ശാസ്ത്രകേരളം), സി.എം. മുരളീധരന്‍ (യുറീക്ക), ടി.കെ.ദേവരാജന്‍ (ലൂക്കഓലൈന്‍ മാസിക) എന്നിവരെയും തെരഞ്ഞെടുത്തു.

Categories: Updates