ഓ എസ് സത്യന്‍ അനുസ്മരണം

ഒ.എസ്.സത്യന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 2011 ജൂലൈ 24 ന് ഒരു വര്‍ഷം തികയുകയാമ്. നിഷ്ക്കളങ്കമായി ഓരോരുത്തരേയും സ്നേഹിക്കുകയും നിസ്വാര്‍ത്ഥമായി സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്ന സത്യന്, ജീവിതത്തിന് ഒരു പൂര്‍ണ്ണ വിരാമമിടാതെയാണ് അരങ്ങൊഴിഞ്ഞത്. എസ്.എഫ്.ഐ യിലൂടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന സത്യന് പിന്നീട് ഡി.വൈ.എഫ്.ഐ. യുടേയും സി.പി.ഐ (എം.) ന്‍റെയുംപ്രദേശത്തെ മുന്നണി പോരാളികളിലൊരാളായിമാറി. സര്‍ക്കാര്‍ സര്വ്വീസിലെത്തിയപ്പോള് അസാമാന്യമായ അര്‍പ്പണബോധംകൊണ്ട് അവിടെയും മാതൃകയായി. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവ പ്രവര്‍ത്തകന്‍, സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയ സാമൂഹ്യ വികസന പ്രസ്ഥാനങ്ങളുടെ അമരക്കാരന്‍, ആരോഗ്യ പ്രവര്‍ത്തകന്‍, ഗായകന്‍, കലാകാരന്‍.. ഏറെ നീണ്ടുപോകുന്നതാണ് സത്യന്റെ വിശേഷണങ്ങള്. സമൂഹത്തിലെ അനീതിക്കും അനാരോഗ്യ പ്രവണതകള്ക്കുമെതിരെ ഇടവേളകളില്ലാതെ പ്രതികരിച്ചുകൊണ്ടിരുന്ന സത്യന് പക്ഷെ സ്വന്തം ആരോഗ്യത്തെപ്പറ്റി ചിന്തിച്ചതേയില്ല. സത്യന് ആഗ്രഹിച്ചിരുന്നതുപോലെ മൃതശരീരം വൈദ്യശാസ്ത്രപഠനത്തിന് വിട്ടുകൊടുത്തതിലൂടെ മരണത്തിലും മാതൃകയായിചെറിയ വലിയ മനുഷ്യന്.

 

http://kssp.in/sites/default/files/scan0%202.jpghttp://kssp.in/sites/default/files/scan%2003.jpg

 

 

 

 

വലിമനുഷ്യന്.