കവിതാഹൃദയം
കവിതയുടെ ഹൃദയത്തിലേയ്ക്കെത്താന്‍ എത്ര മാര്‍ഗങ്ങളുണ്ട് ? ഒരൊറ്റ മാര്‍ഗമല്ല ഉള്ളതെന്ന് തീര്‍ച്ച. വിവിധവും വ്യത്യസ്തവുമായ മാര്‍ഗങ്ങള്‍ സഹൃദയരുടെ മുമ്പില്‍ എന്നുമുണ്ടായിരുന്നു. ഓരോരുത്തരുടെയും മാര്‍ഗം നിശ്ചയിക്കുന്നത് അവരുടെ സാഹിത്യപരിചയവും ജീവിതാനുഭവങ്ങളും സാംസ്കാരികപരിതോവസ്ഥയുമായിരിക്കും. കവിതാഹൃദയം തേടിയുള്ള അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരുത്തമവഴികാട്ടിയായിരിക്കും ഈ ഗ്രന്ഥം. കവിതയുടെ ഹൃദയം കണ്ടെത്തുന്നതിലും അത് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുകൊടുക്കുന്നതിലും അതുല്യമായ പ്രാഗത്ഭ്യം പ്രകടിപ്പിച്ചിട്ടുള്ള, മലയാളത്തിലെ ഏറ്റവും പ്രമുഖ സാഹിത്യവിമര്‍ശകരില്‍ ഒരാളായ കെ.പി.ശങ്കരന്റെ പ്രൗഢമായ ഗ്രന്ഥം.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…