കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കായംകുളം മേഖലാ വാര്‍ഷികം പുല്ലുകുളങ്ങര എന്‍.ആര്‍.പി.എം.ഹൈസ്കൂളില്‍ നടന്നു. മേഖലാ പ്രസിഡന്റ്  ശ്രി.കെ.സി.ചന്ദ്രമോഹന്‍ അദ്ധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ശ്രി. സി.എസ്സ്.ജയന്‍ റിപ്പോര്‍ട്ടും ട്രഷറര്‍. ശ്രി.എച്ച്.എം.രമേശ് കുമാര്‍ കണക്കും അവതരിപ്പിച്ചുജില്ല ജോയിന്റ് സെക്രട്ടറി.ശ്രി. റജി സാമുവല്‍ സംഘടനാ രേഖ അവതരിപ്പിച്ചു. ശാസ്ത്രസാംസ്കാരികോത്സവത്തിനു നടത്തുവാന്‍ തീരുമാനിച്ച പരിപാടികള്‍ തുടര്‍ന്നു നടത്തുവാന്‍ തീരുമാനിച്ചു. പുതിയ ഭാരവാഹികളായി കെ.സി.ചന്ദ്രമോഹന്‍ (പ്രസിഡന്റു ), റ്റി.ശാന്തകുമാരി (വൈസ്.പ്രസിഡന്റു),എം.എച്ച്.രമേശ് കുമാര്‍ (സെക്രട്ടറി), വി.ഗോപിനാഥന്‍ (ജോ.സെക്രട്ടറി), ബി.രവീന്ദ്രന്‍ (ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു. കായംകുളം മേഖലയിലെ പരിഷത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള പ്രവര്‍ത്തന രേഖ  ആര്‍.ശിവരാമപിള്ള അവതരിപ്പിച്ചതു അംഗീകരിച്ചു.

Categories: Updates