ആഗോള സാന്പത്തിക പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയിലും ചെറുകിട ഇല്പാദനരംഗത്തും കൂടുതല്‍ മുതല്‍മുടക്കി അവയെ പുനരുദ്ധരിക്കണമെന്ന് ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്മാന് പ്രൊഫ. പ്രഭാത് പട്നായിക് പറഞ്ഞു. സംസ്ഥാന വാര്‍ഷികത്തോടനുബന്ധിച്ച് പാലക്കാട് ഗവ. വിക്ടോറിയ കോളജില്‍ സംഘടിപ്പിച്ച ആഗോള സാന്പത്തിക പ്രതിസന്ധിയും കേരളവും എന്ന സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മുതലാളിത്ത വികസന ക്രമം കര്‍ഷകരെ പിഴിയുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്തു. മുന്‍പ് കര്‍ഷകര്‍ക്ക് അനുവദിച്ചിരുന്ന സബ്സിഢികള് നിര്‍ത്തലാക്കി. കാര്‍ഷിക മേഖലക്കുള്ള ഗവണ്മെന്റ് നിക്ഷേപങ്ങളും വായ്പകളും വെട്ടിക്കുറച്ചു. കാര്ഷികോല്പന്നങ്ങളുടെ വിലത്തകര്‍ച്ച കൂടിയായപ്പോള്‍ കര്‍ഷകര്‍ ദുരിതത്തിലായി. ഇതില്‍ സഹായിക്കുന്നതിന് പകരം കാര്‍ഷിക രംഗത്തെ കോര്‍പ്പറേറ്റുവല്‍ക്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.കെ. ദിവാകരന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസഹാഖ് അധ്യക്ഷത വഹിച്ചു. ഡോ. ആര്.വി.ജി. മേനോന്, ഷാജു ആന്റണി, ടി.കെ. നാരായണദാസ് എന്നിവര്‍ സംസാരിച്ചു.
Updates
എറണാകുളം ജില്ലാ സമ്മേളനം തൃപ്പുണിത്തുറയിൽ വെച്ച് നടന്നു.
2022 ഏപ്രിൽ 23, 24 തീയതികളിലായി എറണാകുളം ജില്ലാ സമ്മേളനം നടന്നു. 23 – ന് ഓൺലൈനായും 24 – ന് ഓഫ് ലൈനായുമാണ് സമ്മേളത് നടന്നത്. ഏപ്രിൽ 23ന് വൈകിട്ട് ഓൺലൈനിൽ മുൻവർഷം വിട്ടുപിരിഞ്ഞ പരിഷത്ത് പ്രവർത്തകരെ അനുസ്മരിച്ചു കൊണ്ട് ആരംഭിച്ച പ്രതിനിധി സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി Read more…