ഭൂമിയിലുള്ള ജീവജാലങ്ങള്‍ ഉണ്ടായതെങ്ങനെയെന്ന അടിസ്ഥാനപരമായ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയത് ചാള്‍സ് ഡാര്‍വിനാണ്. ‘പ്രകൃതിനിര്‍ധാരണത്തില്‍ക്കൂടിയുള്ള ജീവജാതികളുടെ ഉല്പത്തി’ എന്ന പ്രസിദ്ധമായ ഗ്രന്ഥത്തിലൂടെ ഈ ചോദ്യത്തിന് ഉത്തരം പറയാനാണ് അദ്ദേഹം ശ്രമിച്ചത്.
തുടക്കംമുതല്‍തന്നെ ഡാര്‍വിന്റെ സിദ്ധാന്തം നിരവധി വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരുന്നു. ഇന്നും വെല്ലുവിളി നേരിടു ന്നുമുണ്ട്. അതിനെയെല്ലാം അതിജീവിച്ച് അതിശക്തമായി നിലനില്ക്കുകയും മുന്നോട്ടുകുതിക്കുകയുമാണ് പരിണാമസിദ്ധാന്തം. ശാസ്ത്രസാങ്കേതികരംഗത്തുണ്ടായ പുരോഗതിയുടെ ഫലമായി ലഭിച്ച ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ സിദ്ധാന്തം കൂടുതല്‍ ശക്തമായിരിക്കുന്നു.
പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിനെക്കുറിച്ച് പല പുസ്തകങ്ങള്‍ ഉണ്ടെങ്കിലും കുട്ടികള്‍ ക്കുവേണ്ടിയൊരു പുസ്തകം അത്ര പ്രചാരത്തിലില്ല. ആ കുറവു പരിഹരിക്കുന്നതിനുള്ള ശ്രമമാണ് ഈ പുസ്തകം.
കുട്ടിക്കാലംമുതല്‍ മരണംവരെയുള്ള ഈ മഹാശാസ്ത്രജ്ഞന്റെ ജീവിതം ഹൃദ്യമായി ഈ കൃതി അവതരിപ്പിക്കുന്നുണ്ട്. പ്രകൃതിനിരീക്ഷണം എന്ന നിഷ്പ്രയോജനമേഖലയില് മാത്രം താല്പര്യമുണ്ടായിരുന്ന ഒരു സാധാരണക്കാരനായ കുട്ടി മഹാശാസ്ത്രജ്ഞനായി വളര്‍ന്ന കഥ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുമെന്ന് ഞങ്ങള്‍ കരുതുന്നു.
രചന-ഡോ എ എൻ നമ്പൂതിരി
വില-70 രൂപ
Updates
ഇന്ത്യാ സ്റ്റോറി വടക്കൻ മേഖലാ നാടകയാത്ര പ്രയാണത്തിനൊരുങ്ങി
കോഴിക്കോട് ജില്ലയിലെ കണ്ണിപൊയിലിൽ നടന്ന കലാജാഥ സംസ്ഥാന പരിശീലന ക്യാമ്പിന് സമാപമായതോടെ സംസ്ഥാനത്തെ 200 സ്വീകരണ കേന്രങ്ങളിൽ നാടകയാത്രയുടെ അവതണത്തിന് ജനുവരി 19 മുതൽ തുടക്കമാവുകയാണ്. നമ്മുടെ നാട് അഭിമുഖീകരിക്കുന്ന അതത് കാലത്തെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവും സാമ്പത്തികവും പാരിസ്ഥിതികവും വികസനപരവുമായ പ്രശ്നങ്ങളെ യഥാകാലം ആഴത്തിൽ ചർച്ചക്ക് വിധേയമാക്കാനും Read more…