കുരുന്നില.
പ്രീപ്രൈമറി, അംഗണവാടി പ്രായത്തിലുളള കുഞ്ഞുങ്ങള്‍ക്കായി കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പുസ്തകങ്ങളും സചിത്രകാർഡുകളും അടങ്ങുന്ന ഒരു സെറ്റാണ് കുരുന്നില. ഒന്നാം ക്ലാസുകാര്‍ക്കും ആസ്വദിക്കാം.
നിറയെ ചിത്രങ്ങളുള്ള മുപ്പത്തിനാല് പുസ്തകങ്ങളും പത്ത് കാർഡുകളും.
അധ്യാപകര്‍ക്ക് ബഹുവിധ സാധ്യതകളാണ് കുരുന്നില തുറന്നിടുന്നത്. ചിത്രവായന, വ്യാഖ്യാനം, പുതിയപാഠം, തുറന്ന ചോദ്യങ്ങള്‍, ആവിഷ്കാരം, സ്വതന്ത്രവായനക്കാരെ സൃഷ്ടിക്കല്‍, സര്ഗാത്മകരചനയ്ക് പ്രചോദകം…
വില 1800 രൂപ. പോസ്റ്റ് പബ്ലിക്കേഷൻ പ്രത്യേകവില 1500 രൂപ. പുസ്തകം തപാൽ വഴി ലഭിക്കും
Updates
കേരള സയൻസ് സ്ലാം
അധ്വാനത്തോളം പ്രധാനമാണ് അറിവ് എന്നതാണ് ഒരു വിജ്ഞാന സമൂഹത്തിൻ്റെ പ്രത്യേകത. ഇവിടെ ജനങ്ങളുടെ സമൃദ്ധിക്കും ക്ഷേമത്തിനും വേണ്ടി അറിവ് നിർമ്മിക്കുകയും പങ്കിടുകയും ഉപയോഗിക്കുകയും ചെയ്യും. നിർമ്മിക്കപ്പെടുന്ന അറിവുകൾ കാര്യക്ഷമമായും, മത്സരക്ഷമമായും, സാമ്പത്തിക പ്രക്രിയയുടെ പ്രധാന സ്രോതസ്സായി മാറുമ്പോഴാണ് ഒരു സമൂഹം വിജ്ഞാന സമൂഹമാകുന്നത് എന്നർത്ഥം. കേരളത്തിലെ അമ്പതിലേറെയുള്ള ഉന്നത Read more…