ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സുവർണ ജൂബിലിയോടനുബന്ധിച്ച് വൈക്കത്ത് ഞായറാഴ്ച ( മെയ് 5) സായാഹ്നത്തിൽ കരിവെള്ളൂരിന്റെ കാവ്യസന്ധ്യ അരങ്ങേറി ടൌണ്‍ എൽ . പി സ്കൂളിൽ നടന്ന കാവ്യസന്ധ്യ കരിവെള്ളൂർ ഉത്ഘാടനം ചെയ്തു.
സ്വതന്ത്രബോധവും മണ്മറഞ്ഞു പോയ ധീരരുടെ കെടാത്ത തീയും നെഞ്ചിൽ സൂക്ഷിച്ചുകൊണ്ട് മാത്രമേ കവിതപാടാവു എന്ന തിരിച്ചറിവ് വർത്തമാന കാലത്ത് ഉണ്ടാവണം എന്നുള്ള ആഹ്വാനത്തോടെ ആണ് അദ്ദേഹം കവിതകള ആലപിച്ചത് . ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചിരുന്ന ശാസ്ത്ര കലാജാഥകളിലെ കവിതകള ആണ് അദ്ദേഹം പാടിയത് .
ശാസ്ത്ര സാഹിത്യ പരിഷത്ത് വൈക്കം ടൌണ്‍ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയിൽ മേഖല സെക്രെട്ടറി അധ്യക്ഷൻ ആയി. യുണിറ്റ് സെക്രെട്ടറി ബാബുജി സ്വാഗതവും ജില്ല സെക്രെട്ടറി ടി. യു. സുരേന്ദ്രൻ നന്ദിയും പറഞ്ഞു
Updates
ശാസ്ത്ര സാഹിത്യപരിഷത്ത് ഭാരവാഹികൾ
പ്രസിഡണ്ട്. എ പി മുരളീധരൻ വൈസ് പ്രസിഡണ്ട്. ലില്ലി കർത്താ, പി ഗോപകുമാർ ജനറൽ സെക്രട്ടറി കെ രാധൻ സെക്രട്ടറിമാർ വിനോദ് കുമാർ കെ, നാരായണൻ കുട്ടി കെ.എസ്, ഷിബു അരുവിപ്പുറം ട്രഷറർ സന്തോഷ് ഏറത്ത് ബി രമേഷ്, എഡിറ്റര്‍– ശാസ്ത്രഗതി), ടി കെ മീരാഭായ് (എഡിറ്റർ– യുറീക്ക), ഒ Read more…